കോട്ടയം: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് സഹോദരിമാര്‍ മരിച്ചു. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിയ്കക്ക് സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. പേരൂര്‍ സ്വദേശി ബിജുവിന്റെ മക്കളായ ആതിരയില്‍ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്.
ഇവരുടെ അമ്മ ലെജി (46)യ്ക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ആണ് അമ്മയേയും മക്കളേയും ഇടിച്ചിട്ടണ്ട്. തുടര്‍ന്ന് കാര്‍ സമീപത്തുള്ള പുരയിടത്തിലേക്ക് ഇടിച്ചുകയറി ഒരു മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
പിന്നിലൂടെ വന്ന വെളുത്ത നിറമുള്ള കാര്‍ തന്റെ കാറിനു പിന്നില്‍ ഇടിച്ചതായും അങ്ങനെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും ഡ്രൈവര്‍ പറയുന്നു.
from mangalam.com https://ift.tt/2Tcj2aM
via IFTTT
No comments:
Post a Comment