തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകേണ്ടി വരുമെന്ന് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍. വെള്ളാപ്പള്ളിയെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങൾ ആലപ്പുഴയിൽ തുടങ്ങിയെന്നും ഷുക്കൂർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫ് ജയിക്കുമെന്നും തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വെള്ളാപ്പള്ളി പിന്തുണച്ചവരുടെ ഗതി എന്താണെന്ന് ആലപ്പുഴക്കാർക്കറിയാമെന്നായിരുന്നു ഷുക്കൂറിന്റെ തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനെതിരേ മിക്കവാറും അടൂര്‍പ്രകാശ് മത്സരിക്കാനെത്തിയേക്കുമെന്നാണ് കേള്‍ക്കുന്നത്. 44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള കച്ചവടമെന്താണെന്ന് ഇതിലൂടെ നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടെന്നാണ് ഷുക്കൂറിന്റെ മറുപടി.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വരേണ്ട ആവശ്യമില്ല. കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടും. ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍ നിന്ന് പേടിച്ചാണ് കെ സി വേണുഗോപാല്‍ പിൻമാറിയത്. തന്നെ നശിപ്പിക്കാൻ വേണുഗോപാൽ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍ അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം.
from mangalam.com https://ift.tt/2VVCYvK
via IFTTT
No comments:
Post a Comment