ശ്രീനഗർ: ജമ്മുകശ്മീരിലെ രണ്ട് സീറ്റുകളിൽ കോൺഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദ്ധാനം ചെയ്ത് മെഹബൂബ മുഫ്തിയുടെ പിഡിപി. ബിജെപി ശക്തി കേന്ദ്രങ്ങളായ ജമ്മു മേഖലയിലെ രണ്ട് ലോക്സഭാ സീറ്റുകളിലാണ് പിഡിപി കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജമ്മു പൂഞ്ച്, ഉദ്ധംപുർ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണിത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തും പിഡിപി മൂന്നാമതുമായിരുന്നു 2014-ൽ ഇവിടങ്ങളിൽ. ബിജെപിയെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നിലെന്ന് പിഡിപി നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ദേശീയ നേതാക്കളുമായി മെഹബൂബ മുഫ്തി ഇക്കാര്യം ചർച്ച നടത്തും. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ബിജെപി കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ നാഷണൽ കോൺഫറൻസുമായി സഖ്യത്തിലാണ് കോൺഗ്രസ്. പിഡിപിയുടെ പിന്തുണ വാഗ്ദാനത്തോട് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. Content Highlights:PDP offers support to Cong on two LS seats in Jammu
from mathrubhumi.latestnews.rssfeed https://ift.tt/2HB6Ol6
via
IFTTT
No comments:
Post a Comment