ന്യൂഡൽഹി: വ്യാവസായിക, കാർഷിക മേഖലയിലെ മെല്ലെപ്പോക്ക് വരുന്ന സാമ്പത്തികവർഷത്തിലെ രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെ 6.8 ശതമാനമാക്കി കുറയ്ക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസി 'ഫിച്ച് റേറ്റിങ്സ്' നിരീക്ഷിച്ചു. നേരത്തേ ഇത് ഏഴുശതമാനമായിരിക്കുമെന്നാണ് അവർ പ്രവചിച്ചിരുന്നത്. അതേസമയം, 2020-21ൽ ജി.ഡി.പി. വളർച്ച 7.1 ശതമാനമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ഉത്പാദനം മന്ദഗതിയിലായതാണ് വളർച്ചയെ പ്രതികൂലമായി ബാധിച്ചത്. വായ്പാലഭ്യത കുറഞ്ഞു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ വായ്പകൾക്ക് കർശനവ്യവസ്ഥകൾ നടപ്പാക്കിയത് ഓട്ടോകളുടെയും ഇരുചക്രവാഹനങ്ങളുടെയും വിൽപ്പനയെ ബാധിച്ചു. കഴിഞ്ഞവർഷം അവസാനത്തോടെയുണ്ടായ ഭക്ഷ്യവിലപ്പെരുപ്പം കർഷകരുടെ വരുമാനം കുറച്ചു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ വായ്പയിലുണ്ടായ കുറവ് നികത്താനായി ബാങ്കുകൾ സ്വകാര്യസ്ഥാപനങ്ങൾക്ക് കൂടുതൽ വായ്പ നൽകിത്തുടങ്ങി -ഏജൻസി ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തികവർഷത്തിലേക്കുള്ള വളർച്ചയിൽ കുറവ് പ്രവചിക്കുന്നെങ്കിലും 6.8 ശതമാനമെന്നത് ന്യായമായ വളർച്ചയാണെന്നും ഏജൻസി പരാമർശിക്കുന്നു. ആർ.ബി.ഐ. കൂടുതൽ ഉദാരമായ സാമ്പത്തികനയങ്ങൾ സ്വീകരിച്ചതും കർഷകരിലേക്ക് കൂടുതൽ പണമെത്തിക്കാൻ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതിയിടുന്നതും ഗുണകരമായിരിക്കുമെന്നും ഫിച്ച് അഭിപ്രായപ്പെടുന്നു. content highlights:Fitch cuts India's GDP growth forecast for FY20 to 6.8%
from mathrubhumi.latestnews.rssfeed https://ift.tt/2HA7sjN
via
IFTTT
No comments:
Post a Comment