മുങ്ങുന്ന കപ്പലില്‍ നിന്ന് ക്യാപ്ന്‍ രക്ഷപെട്ടുവെന്ന് രവിശങ്കര്‍ പ്രസാദ്; പേടിച്ചോടിയെന്ന് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

മുങ്ങുന്ന കപ്പലില്‍ നിന്ന് ക്യാപ്ന്‍ രക്ഷപെട്ടുവെന്ന് രവിശങ്കര്‍ പ്രസാദ്; പേടിച്ചോടിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരഹസിച്ച് പി.ജെ.പി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് വാട്‌സ്ആപ്പിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് അമിത് ഷാ. അമേഠിയെ പിന്നിലാക്കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പേടിച്ച് ഓടിയത് എന്തിനെന്നും അമിത് ഷാ ചോദിച്ചു. അമേഠിയില്‍ രാഹുല്‍ ഗാന്ധി ചെയ്തിട്ടുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ ജയിക്കാനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്നും അമിത് ഷാ പറഞ്ഞു.

മുങ്ങുന്ന കപ്പലില്‍ നിന്ന് ക്യാപ്ന്‍ രക്ഷപെട്ടുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു. ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി കുടിയേറിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് ജയിക്കാന്‍ മുസ്ലീം ലീഗിന്റെ കാല് പിടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മുസ്ലീം ലീഗിന്റെ ബലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകന് പാര്‍ലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി ഞങ്ങള്‍ ഇത് കാണുന്നു. വയനാട്ടിലെ ഏഴ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും മലപ്പുറത്താണ്. മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. മുസ്ലീം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടി വരുന്നത് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാകും എന്നാണ് സൂചിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.



from mangalam.com https://ift.tt/2JQd9fj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages