തൊടുപുഴ: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം നിലവിലുള്ള ചികിത്സയാണ് തുടരുന്നത്.
മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ സംഘം കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തി കുട്ടിയെ പരിശോധിച്ചിരുന്നു. എന്നാല്‍ കുട്ടി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിരിയായാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ തലയോട്ടി പൊട്ടിയ നിലയില്‍ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
അതിക്രൂരതയ്ക്കു പുറമെ പ്രതി അരുണ്‍ ആനന്ദ് ഇളയകുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തതായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കും. കുട്ടിയുടെ ജനനേന്ദ്രീയത്തിലുള്‍പ്പെടെ പരിക്കുണ്ട്. വധശ്രമം, ബാലനീതി, നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇളയകുട്ടിയുടെ വൈദ്യപരിശോധനയിലും ജനനേന്ദ്രീയത്തില്‍ വീക്കമുണ്ടായതായി കണ്ടെത്തി. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
from mangalam.com https://ift.tt/2TKG04b
via IFTTT
No comments:
Post a Comment