ന്യുഡല്‍ഹി: ന്യൂസിലാന്‍ഡില്‍ രണ്ട് പള്ളികളിലായി നടന്ന ഭീകരാക്രമണത്തില്‍ സഹായത്തിനായി ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടാനുള്ള നമ്പറും പുറത്തുവിട്ടു. 021803899, 021850033 എന്നീ നമ്പരുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ ഒരാള്‍ ഇന്ത്യാക്കാരന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആറുപേരെ കാണാതാകുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Indians requiring assistance should contact Indian High Commission in New Zealand on 021803899 or 021850033. @IndiainNZ @WIAWellington— Sushma Swaraj (@SushmaSwaraj) March 16, 2019
ഭീകരാക്രമണത്തില്‍ ഇതുവരെ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. കാണാതായവരുടെ കൂട്ടത്തില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസിന്റെതായ പട്ടിക പ്രചരിക്കുന്നു ഇതിലാണ് മലയാളിയുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത് എന്നാല്‍ പട്ടിക വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നില്ല.
രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നും, ഒരാളുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് എഐഎംഐഎം നേതാവ് ഒവൈസി ട്വീറ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച വിവരം അനുസരിച്ച് ഒന്‍പത് ഇന്ത്യക്കാരെ കാണാനില്ലെന്ന് ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോഹ്ലി അറിയിച്ചു. എന്നാല്‍, ആക്രമണത്തില്‍ ഇരയായവരുടെ പേര് വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നല്‍കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
from mangalam.com https://ift.tt/2TcDaoF
via IFTTT
No comments:
Post a Comment