വടകരയില്‍ പി.ജയരാജന്‍... കോട്ടയത്ത് വാസവന്‍... കോഴിക്കോട് പ്രദീപ്കുമാര്‍, ആലപ്പുഴയില്‍ ആരിഫ്...; സി.പി.എം സാധ്യത പട്ടികയില്‍ പ്രബലര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

വടകരയില്‍ പി.ജയരാജന്‍... കോട്ടയത്ത് വാസവന്‍... കോഴിക്കോട് പ്രദീപ്കുമാര്‍, ആലപ്പുഴയില്‍ ആരിഫ്...; സി.പി.എം സാധ്യത പട്ടികയില്‍ പ്രബലര്‍

കോട്ടയം: ലോക്‌സഭയിലേക്ക് മാറ്റുരയ്ക്കാന്‍ സി.പി.എം പ്രബലരെ തന്നെ രംഗത്തിറക്കുന്നുവെന്ന് സൂചന. കാസര്‍ഗോഡ് ഒഴികെ കൈവശമുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.പിമാരെ പരിഗണിക്കുമ്പോള്‍ കൈവിട്ടുപോയ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രബലരെ തന്നെ കളത്തിലിറക്കാനാണ് നീക്കം.

വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെ മത്സരിച്ചേക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചന. വടകര പാര്‍ലമെന്റ് കമ്മിറ്റയാണ് ജയരാജന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റും ജയരാജനെയാണ് പരിഗണിച്ചത്. ആര്‍.എം.പിയുടെ ശക്തികേന്ദ്രം കൂടിയായ വടകരയില്‍ എതിരാളികളെ തറപറ്റിക്കാന്‍ ജയരാജന്‍ തന്നെ വേണമെന്ന നിലപാടാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക്.

കോട്ടയം ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എ കൂടിയായ വി.എന്‍ വാസവനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചേക്കുക എന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഉഴവൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ ഡോ.സിന്ധുമോള്‍ ജേക്കബിന്റെയും ഏറ്റുമാനൂര്‍ എം.എല്‍.എയും കോട്ടയത്തുനിന്നും മുന്‍പ് പാര്‍ലമെന്റില്‍ എത്തിയിട്ടുമുള്ള സുരേഷ്‌കുറുപ്പിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്.

കോഴിക്കോട് എ.പ്രദീപ്കുമാര്‍ എം.എല്‍.എ മത്സരത്തിനിറങ്ങാനാണ് സാധ്യത. 2006 മുതല്‍ കോഴിക്കോട് നോര്‍ത്തിനെ പ്രതിനിധീകരിക്കുന്ന പ്രദീപ്കുമാറിന്റെ ജനസ്വാധീനം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിന്. ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ ആയിരിക്കുമെന്ന തിനാല്‍ ശക്തമായ മത്സരത്തിന് ജില്ലയില്‍ ഏറെ സുപരിചിതനായ അരൂര്‍ എം.എല്‍.എ എ. എം ആരിഫിനെ ഇറക്കുന്നതും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്.

വ്യാഴാഴ്ചത്തെ സംസ്ഥാന സമിതിക്കു ശേഷം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടും. നിലവില്‍ സി.പി.എം സ്വതന്ത്രനായി ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എ.സമ്പത്ത് (ആറ്റിങ്ങല്‍), പി.കെ ശ്രീമതി (കണ്ണുര്‍), എം.ബി രാജേഷ് (പാലക്കാട്), പി.കെ ബിജു (ആലത്തൂര്‍) എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പാക്കികഴിഞ്ഞു. കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍ മത്സരിക്കുമെന്നാണ് സൂചന. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെയും പരിഗണിക്കുന്നുണ്ട്.

നിലവില്‍ ചെറുകക്ഷികളെയെല്ലാം ഒഴിവാക്കിയാണ് എല്‍.ഡി.എഫിലെ സീറ്റ് വിഭജനം. സി.പി.ഐ നേരത്തെ തന്നെ സ്ഥിരമായി മത്സരിക്കുന്ന നാലു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു.



from mangalam.com https://ift.tt/2Hiju0b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages