സുധീരനെ കുത്തി വീണ്ടും അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് ; പോസ്റ്റിന് കീഴെ അങ്കക്കലിപൂണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

സുധീരനെ കുത്തി വീണ്ടും അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് ; പോസ്റ്റിന് കീഴെ അങ്കക്കലിപൂണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കണ്ണൂര്‍ : സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരസ്യമായ ഗ്രൂപ്പ് പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലാണ് ഇന്നലെ രാത്രിയോടെ അബ്ദുള്ളക്കുട്ടി വി.എം സുധീരണ് എതിരെ പോസ്റ്റ് ഇട്ടത്.

'ഒറ്റ രാത്രികൊണ്ട് പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്ന് സു:ഗ്രൂപ്പിലേയ്ക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശികണ്ട' എന്നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു പോസ്റ്റ് കണ്ടതോടെ അബ്ദുള്ളക്കുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ആരെങ്കിലും ഇട്ടതാണോ എന്ന സംശയം നിരവധിപ്പേരാണ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് മറുപടിയും എത്തി.

എന്തായാലും ഈ പോസ്റ്റിനു കീഴേ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് അനവസരത്തിലാണെന്നും പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം രംഗത്തെത്തിയിട്ടുണ്ട്. അബുദുള്ളക്കുട്ടി ഇത്തരത്തില്‍ സുധീരനെതിരെ മുന്‍പും രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശകരുടെ എണ്ണം കൂടുമ്പോഴും പോസ്റ്റ് പന്‍വലിക്കാന്‍ അബ്ദുള്ളക്കുട്ടി ഇനിയും തയ്യാറായിട്ടില്ല.



from mangalam.com https://ift.tt/2HsOueT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages