ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന രീതി സേനയ്ക്കില്ല; ബാലകോട്ട് ആക്രമണം ലക്ഷ്യംകണ്ടു: വ്യോമസേന മേധാവി ബി.എസ് ധനോവ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന രീതി സേനയ്ക്കില്ല; ബാലകോട്ട് ആക്രമണം ലക്ഷ്യംകണ്ടു: വ്യോമസേന മേധാവി ബി.എസ് ധനോവ

ന്യുഡല്‍ഹി: ബാലാകോട്ട് ഭീകര താവളത്തിലെ സൈനിക നടപടിയില്‍ വിശദീകരണവുമായി വ്യോമസേന മേധാവി ബി.എസ് ധനോവ. ആക്രമണം ലക്ഷ്യം ണ്ടോ എന്നതു മാത്രമാണ് സേനയ്ക്ക് പ്രാധാന്യം. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണമെടുക്കുന്ന രീതി സേനയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി.എസ് ധനോവ.

കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് വ്യക്തത നല്‍കാന്‍ വ്യോമസേനയ്ക്ക് കഴിയില്ല. അക്കാര്യത്തില്‍ വ്യക്തത സര്‍ക്കാര്‍ തരൂം. കൊല്ലപ്പെട്ടവരുടെ എണ്ണവും നോക്കാറില്ല. ഞങ്ങളുടെ ലക്ഷ്യം ഫലം കണ്ടോ ഇല്ലയോ എന്നുമാത്രമേ പരിശോധിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു.

മിഗ്-21 ബിസോണ്‍ കാലഹരണപ്പെട്ട യുദ്ധവിമനമാണെന്ന വാദവും അദ്ദേഹം തള്ളി. ആക്രമണശേഷിയുള്ള ജെറ്റ് തന്നെയാണ് മിഗ്-21. മിഗ് നവീകരിച്ചുകഴിഞ്ഞു. മികച്ച റഡാര്‍, മികച്ച ആയുധ സംവിധാനം, വായുവില്‍ നിന്ന് തൊടുക്കാവുന്ന മിസൈല്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. വ്യോമസേന കാട്ടിലാണ് ബോംബിട്ടതെന്ന പാകിസ്താന്‍ ആരോപണവും അദ്ദേഹം നിഷേധിച്ചു. കാട്ടിലാണ് ബോംബിട്ടതെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിക്കുന്നത്- വ്യോമസേന മേധാവി ചോദിക്കുന്നു.

പാകിസ്താനിലെ ബാലാകോട്ടില്‍ കഴിഞ്ഞമാസം 26നാണ് വ്യോമസേന ആക്രമണം നടത്തിയത്. എത്ര ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത സാഹചര്യത്തില്‍ കൂടിയാണ് മേധാവിയുടെ വാര്‍ത്താസമ്മേളനം. മരണസംഖ്യയെ ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമാകുന്നതിനിടെയാണ് സേന നിലപാട് വ്യക്തമാക്കുന്നത്.



from mangalam.com https://ift.tt/2SK2PEE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages