ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബി.ജെ.പി. എം.പി കോൺഗ്രസിൽ ചേർന്നു. മുൻ ഉത്തർപ്രദേശ് മന്ത്രിയും നിലവിൽ ഇറ്റാവയിലെ ബി.ജെ.പി. എം.പി.യുമായ അശോക് കുമാർ ദൊഹ്റയാണ് കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന അശോക് കുമാറിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഷാൾ അണിയിച്ച് സ്വീകരിച്ചു. ബോളിവുഡ് നടി ഊർമിള മദോന്ദ്ക്കറും കഴിഞ്ഞദിവസം കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെത്തിയ ഊർമിള മദോന്ദ്ക്കർ മുംബൈ നോർത്ത് ലോക്സഭ സീറ്റിൽ സ്ഥാനാർഥിയാകും. Congress President @RahulGandhi welcomes Shri. Ashok Kumar Dohrey into the Congress Party. pic.twitter.com/6tJmz2AOCf — Congress (@INCIndia) March 29, 2019 Content Highlights:bjp mp ashok kumar dohre from uttar pradesh joins congress party
from mathrubhumi.latestnews.rssfeed https://ift.tt/2V48PKv
via
IFTTT
No comments:
Post a Comment