പാറ്റ്‌ന: വിവാഹ ദിനത്തില്‍ വരന്‍ മദ്യപിച്ചെത്തിയതോടെ വിവാഹം മുടങ്ങി. മദ്യപാനിയായ വരനെ തനിക്ക് വേണ്ടെന്ന് വധു അറിയിക്കുകയും വിവാഹനവേദിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. വരന്‍ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്ന് മനസിലായ കുമാരി എന്ന യുവതി പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
പന്തലില്‍ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ വരന്‍ മദ്യപിച്ചിരുന്നതായും അതിനാലാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. പെണ്‍കുട്ടിയെ തിരികെ പന്തലില്‍ എത്തിക്കുന്നതിനായി ഇരു കൂട്ടരുടെയും ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പാഴായി പോകുകയായിരുന്നു. അതേസമയം, സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും തിരികെ ഏല്‍പിച്ചതിനു ശേഷമാണ് ബന്ധുക്കള്‍ വരനെ പോകാന്‍ അനുവദിച്ചത്.
from mangalam.com https://ift.tt/2tYY1RR
via IFTTT
No comments:
Post a Comment