ശമ്പളമില്ല: ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍ സമരത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

ശമ്പളമില്ല: ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍ സമരത്തിന്

മുംബൈ: ജനുവരി മുതൽ ശമ്പളം ലഭിക്കാത്തതിനെതുടർന്ന് ജെറ്റ് എയർവെയ്സിലെ പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിന്. എയർലൈനിലെ എൻജിനിയർമാരും സമരത്തിൽ പങ്കെടുക്കുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇനിയും ലഭിക്കാനുണ്ടെന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിലേതും ലഭിച്ചിട്ടില്ലെന്നും പൈലറ്റുമാർ പറയുന്നു. മാർച്ച് അവസാനത്തോടെ കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്നാണ് പൈലറ്റുമാർ പ്രതീക്ഷിച്ചിരുന്നെതെങ്കിലും അതുണ്ടായില്ല. എസ്ബിഐയിൽനിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന പണം ലഭിക്കാതിരുന്നതിനാലാണ് ശമ്പളം കൊടുക്കാൻ കഴിയാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2uBA5Vb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages