അഹമ്മദാബാദ്: നീണ്ട കാലത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രകീര്‍ത്തിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേനയും ബിജെപിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. രണ്ട് പാര്‍ട്ടികളുടേയും പ്രത്യേയ ശാസ്ത്രം ഹിന്ദുത്വത്തിലും ദേശീയതയിലുമൂന്നിയതാണെന്നു ംബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പത്രികാസമര്‍പ്പണത്തിനോട് അനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ താക്കറെ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നേതാവിന്റെ ശോഷണത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാണിക്കുവാന്‍ നരേന്ദ്രമോദിയുണ്ടെന്നും നിങ്ങള്‍ക്ക് ആരുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. അതില്ലാതെ ജീവിക്കാനാകില്ലെന്നും ശിവസേന നേതാവ് പറഞ്ഞു.
നേരത്തെ ഇരുകക്ഷികളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും പിന്നീട് സഖ്യകക്ഷികളില്‍ നിന്നും പിന്മാറുകയും വരെ ചെയ്തിരുന്നു. മോദി സര്‍ക്കാരിനെതിരെ നിരവധി വട്ടം പാര്‍ട്ടി മുഖപത്രമായ സാമനയിലൂടെ ശിവസേന നടത്തിയിരുന്നു.
from mangalam.com https://ift.tt/2TLPjRo
via IFTTT
No comments:
Post a Comment