ന്യൂഡൽഹി: പാക് പിടിയിൽ നിന്ന്തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ ഡൽഹിയിലെത്തിച്ചു. അമൃത്സറിൽ നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ്വിമാനത്തിൽ ഡൽഹിയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ വ്യോമസേന ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം അഭിനന്ദനെ സ്വീകരിക്കാനെത്തിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹത്തെ വിശദമായ വൈദ്യ പരിശോധനക്കായി കൊണ്ടുപോയതായാണ് വിവരം. ഇതിനൊപ്പം മനഃശാസ്ത്ര പരിശോധനക്കും വിശദമായ ചോദ്യം ചെയ്യലിനും അഭിനന്ദനെ വിധേയനാക്കും. ഇന്ത്യൻ വ്യോമസേനയുടെ രഹസ്യാന്വേഷണ യൂണിറ്റിലേക്കായിരിക്കും അഭിനന്ദനെ ആദ്യം എത്തിക്കുക. ശേഷം ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് നിരവധി വൈദ്യ പരിശോധനകൾ നടത്തും. വിശദമായ പരിശോധനകളാകും നടക്കുക. ശത്രുക്കളുടെ പിടിയിലാകുകയും ക്ലേശകരമായ സാഹചര്യങ്ങൾ നേരിടേണ്ടി വരികയും ചെയ്തതിനാൽ ദേശീയ സുരക്ഷാ രഹസ്യങ്ങൾ അദ്ദേഹത്തിൽ കവർന്നെടുക്കാനുള്ള സാധ്യതകളുണ്ട്. ഇതിനാൽ വിശദമായ മനഃശാസ്ത്ര പരിശോധനകളാകും നടത്തുക. ഇതിന് ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളായ ഐബിയും റോയും ചോദ്യം ചെയ്യും. സാധാരണയായി ഇത് അത്യാവശ്യഘട്ടങ്ങളിൽ മാത്രമെ നടത്താറുള്ളു. അഭിനന്ദന്റെ കാര്യത്തിലും ആവശ്യമെങ്കിൽ മാത്രെ ഇത് പിന്തുടരൂ. പാക് കസ്റ്റഡയിൽ മർദ്ദനമേറ്റോ, ആരൊക്കെ ചോദ്യം ചെയ്തു, എന്തൊക്കെ സംഭവിച്ചു തുടങ്ങിയ വിശദമായ കാര്യങ്ങൾ അഭിനന്ദിൽ നിന്ന് സൈനിക വൃത്തങ്ങൾ ശേഖരിക്കും. 60 മണിക്കൂറുകളോളമാണ് അഭിനന്ദൻ വർത്തമൻ പാകിസ്താന്റെ പിടിയിലായിരുന്നത്. Content Highlights:IAF Pilot Abhinandan Lands in Delhi, Debriefing and Psych Tests Await Him After 60 Hours in Pak Cust
from mathrubhumi.latestnews.rssfeed https://ift.tt/2TaN0ft
via
IFTTT
No comments:
Post a Comment