കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി കേരളാ കോണ്‍ഗ്രസില്‍ വിവാദം തല പൊക്കിയിരിക്കെ തോമസ് ചാഴിക്കാടനെ കെഎം മാണി സ്ഥാനാര്‍ത്ഥി ആക്കിയത് ഇടതു സ്ഥാനാര്‍ത്ഥി വാസവനെ വിജയിപ്പിക്കാനെന്ന് പി.സി. ജോര്‍ജ്ജ്. ജോസ് കെ മാണിയെ മാത്രമായി പാര്‍ലമെന്റില്‍ ഇരുത്താന്‍ ചാഴിക്കാടനെ കെ എം മാണി ബലിയാടാക്കുകയാണെന്നും ഇത് വാസവനും ജോസ് കെ മാണിയും തമ്മിലുള്ള രഹസ്യ ധാരണയാണെന്നും പിസി. ജോര്‍ജ്ജ് പ്രതികരിച്ചു.
പിജെ ജോസഫിനോളം ജയസാധ്യത തോമസ് ചാഴിക്കാടനില്ല. ജോസഫ് മത്സരിച്ചാല്‍ ജയിക്കും തോമസ് ചാഴിക്കാടന്‍ മത്സരിച്ചാല്‍ തോല്‍ക്കുകയും ചെയ്യും. മാണിക്ക് വേണ്ടത് തോമസ് ചാഴിക്കാടന്റെ തോല്‍വിയാണ്. ചാഴിക്കാടന്‍ നിന്നാല്‍ ചാഴിക്കാടന്‍ തോല്‍ക്കും മാണിക്ക് വേണ്ടത് അതാണെന്നും വിമര്‍ശിച്ചു. മാണി ചലിപ്പിക്കുന്നതിന് ഒപ്പം തുള്ളുന്ന പാവ മാത്രമാണ് തോമസ് ചാഴിക്കാടന്‍. വെറും ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ മാത്രമായ തോമസ് ചാഴിക്കാന്‍ രാഷ്ട്രീയക്കാരനല്ല. ഇയാള്‍ ജയിക്കില്ലെന്ന വിവരം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ജോസഫിന് വേണ്ടി വാദിച്ചത്.
കഴിഞ്ഞ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാസവന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസ് കെ മാണി ശ്രമിച്ച വിവരം കോണ്‍ഗ്രസിന് അറിയാം. അന്ന് സഹായിച്ചതിനാല്‍ തിരിച്ചു സഹായിക്കേണ്ട ചുമതല മാണക്കുണ്ട്. നേരത്തേ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത് ജനകീയ മുഖമുള്ള ഡോ. സിന്ധുമോള്‍ ജേക്കബിനെയാണ്. വാസവനും ജോസ് കെ മാണിയുമായുള്ള രഹസ്യ ബന്ധത്തിന്റെ അടിസ്ഥാനത്തലാണ് സിന്ധുമോളെ മാറ്റിയത്. ഒരിടത്തു നിന്നാലും ജയിക്കുന്നയാളല്ല മാണി പരിഗണിച്ച തോമസ് ചാഴിക്കാടനെന്നും പറഞ്ഞു.
from mangalam.com https://ift.tt/2EW8rqt
via IFTTT
No comments:
Post a Comment