ബഹിരാകാശ യാത്രികരെ വീണ്ടും സ്വന്തമായി ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ക്ര്യൂ കാപ്സ്യൂൾ വിക്ഷേപിച്ചു. ശനിയാഴ്ച ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.19 നായിരുന്നു വിക്ഷേപണം. കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനം സ്പേസ് എക്സിന്റെ സഹായത്തോടെ ബഹിരാകാശ യാത്രകൾ സാധ്യമാക്കാനുള്ള നാസയുടെ ശ്രമം. ഇതിന് മുന്നോടിയായാണ്ഡ്രാഗൺ ക്ര്യൂ കാപ്സ്യൂളിന്റെ വിക്ഷേപണം. മനുഷ്യരില്ലാതെ ബഹിരാകാശ വസ്ത്രം ധരിച്ച ഡമ്മികളാണ് പേടകത്തിലുള്ളത്.വിവിധയിനം സെൻസറുകൾ ഈ ഡമ്മികളിൽ ഉണ്ടാവും. വിക്ഷേപണത്തിനിടയിലെ പേടകത്തിനകത്തെ അന്തരീക്ഷ മാറ്റങ്ങൾ മനസിലാക്കുന്നതിനാണിത്. യാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തെത്തിക്കാൻ സാധിക്കുമെന്ന് തെളിയിക്കണമെന്ന നാസയുടെ നിർദേശത്തെ തുടർന്നാണ് സ്പേസ് എക്സിന്റെ പുതിയ ഡ്രാഗൺ ക്ര്യൂ കാപ്സ്യൂൾ വഹിച്ചുള്ള ഫാൽക്കൺ 9 റോക്കറ്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം. സ്പേസ് എക്സിന്റെ ഡ്രാഗൺ ക്ര്യൂ കാപ്സ്യൂൾ, Image: NASA via bbc നാസയ്ക്ക് വേണ്ടി സാധന സാമഗ്രികളും ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് എത്തിക്കുന്ന അതേ വാഹനം തന്നെയാണ് ഫാൽക്കൺ റോക്കറ്റ്. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു സ്പേസ് എക്സ്. ചൊവ്വാ ഗ്രഹത്തിലേക്ക് മനുഷ്യരെ എത്തിക്കാൻ വരെ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഇതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് നാസയ്ക്ക് വേണ്ടിയുള്ള വിക്ഷേപണം. 2011 ൽ സ്പേയ്സ് ഷട്ടിൽ പദ്ധതി അവസാനിപ്പിച്ചതിന് ശേഷം റഷ്യയുടെ സോയൂസ് വാഹനത്തിന്റെ സഹായത്തോടെയാണ് അമേരിക്കൻ ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. Content Highlights:SpaceX set for crew demo launch NASA
from mathrubhumi.latestnews.rssfeed https://ift.tt/2SzXFv6
via
IFTTT
No comments:
Post a Comment