മീററ്റ്: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി പോലീസിന് മദ്യം നല്‍കി മയക്കിയ ശേഷം രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വ്യാഴാഴ്ചയാണ് സംഭവം. കൊടുംകുറ്റവാളിയായ ബദന്‍ സിംഗ് (48)ആണ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ ആറു പോലീസുകാരടക്കം ഒമ്പതു പേര്‍ അറസ്റ്റിലായെന്ന് എസ്.പി അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു. ഫത്തേഘട്ടിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗാസിയാബാദിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങുന്ന വഴിയാണ് പോലീസുകാര്‍ക്ക് ക്രിമിനല്‍ സത്കാരമൊരുക്കിയത്. മീററ്റില്‍ മദ്യം ലഭിക്കുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. പോലീസുകാരെ നന്നായി സത്കരിക്കുകയും ചെയ്തു.
1996ല്‍ ഒരു അഭിഭാഷകനെ വധിച്ച കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ബദന്‍ സിംഗിനെ ശിക്ഷിച്ചത്. ക്രിമിനല്‍ ലോകത്ത് 'ബഡോ' എന്നറയിപ്പെടുന്ന ബദന്‍ സിംഗ്, ആഡംഭര ജീവിതത്തിനും പേരുകേട്ടയാളാണ്. പത്തോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇവയില്‍ ഏറെയും കൊലപാതകങ്ങളും പിടിച്ചുപറിയും മോഷണങ്ങളുമാണ്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് മീററ്റ് പോലീസ് ബദന്‍ സിംഗിനെ അറസ്റ്റു ചെയ്തത്. മീററ്റ് ജയിലില്‍ ആയിരുന്ന ഇയാളെ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ഫത്തേഘട്ട് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
from mangalam.com https://ift.tt/2Oya1Dw
via IFTTT
No comments:
Post a Comment