അസുഖത്തിനുള്ള ചികിത്സ കഴിഞ്ഞിട്ട് പണം നല്‍കാമെന്ന് പറഞ്ഞത് സുശാന്തിന് ഇഷ്ടമായില്ല ; ആരോപണത്തില്‍ പ്രതികരിച്ച് ഗുരുതരമായ ത്വക്ക് രോഗം കൊണ്ട് വിഷമിക്കുന്ന പ്രീതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

അസുഖത്തിനുള്ള ചികിത്സ കഴിഞ്ഞിട്ട് പണം നല്‍കാമെന്ന് പറഞ്ഞത് സുശാന്തിന് ഇഷ്ടമായില്ല ; ആരോപണത്തില്‍ പ്രതികരിച്ച് ഗുരുതരമായ ത്വക്ക് രോഗം കൊണ്ട് വിഷമിക്കുന്ന പ്രീതി

സുശാന്ത് തന്നോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തന്റെ അസുഖത്തിനുള്ള ചികിത്സ കഴിഞ്ഞിട്ട് പണം തരാമെന്ന് പറഞ്ഞത് സുശാന്തിനെ പ്രകോപിപ്പിച്ചെന്നും ഗുരുതരമായ ത്വക്ക് രോഗം കൊണ്ട് വിഷമിക്കുന്ന പ്രീതി. വീഡിയോ ചെയ്ത് പണം വന്നു കഴിഞ്ഞാല്‍ അതില്‍ നിന്നും അവര്‍ക്ക് കൊടുക്കണമെന്ന കാര്യം അറിയില്ലായിരുന്നെന്നും തന്റെ അസുഖം മാറിയ ശേഷമുള്ള പണം സമുഹത്തിന് നല്‍കാമെന്നാണ് പറഞ്ഞ വാക്കിന് മാറ്റമില്ലെന്നും എന്നാല്‍ ചികിത്സയ്ക്ക് എത്രരൂപ ആകുമെന്ന് ഇതുവരെ ഒരു നിശ്ചയവും ഇല്ലെന്നും അവര്‍ പ്രതികരിച്ചു.

തൊലി അടര്‍ന്നുപോകുന്ന രോഗം കൊണ്ട് ദുരിതം അനുഭവിക്കുന്ന പ്രീതിയുടെ ജീവിതം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് ചികിത്സാ ചെലവിനായി ഇവരുടെ അക്കൗണ്ടില്‍ എത്തിയത് 42 ലക്ഷം രൂപായിരുന്നു. എന്നാല്‍ പ്രീതിയുടെ സ്വഭാവം മാറിയെന്നും പിരിഞ്ഞു കിട്ടിയവയിലെ അധികതുക സാമൂഹിക പ്രവര്‍ത്തനത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണം തരാന്‍ തയ്യാറായില്ലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം സുശാന്ത് ഫേസ്ബുക്ക് വീഡിയോ പുറത്തു വിട്ടിരുന്നു. എന്നാല്‍ ചികിൽസയ്ക്ക് മുപ്പത്‌ലക്ഷം രൂപ ചെലവാകുമെന്നാണ് സുശാന്ത് പറയുന്നത്. എന്നാല്‍ അത്രയും തുക മാത്രമേ ആകൂ എന്നുള്ളതിന് ഒരുറപ്പുമില്ലെന്ന് പ്രീതി പറയുന്നു.

നിലവില്‍ രണ്ടായിരം രൂപയുടെ മരുന്നാണ് കഴിക്കുന്നത്. ചികിൽസയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവായിട്ടുണ്ട്. അമ്മയുടെ കെട്ടുതാലിവരെ വിറ്റ് ചികിൽസ നടത്തിയിട്ടുണ്ട്. ഇത്രയും പണം ഉണ്ടെങ്കിലും രോഗം പൂർണ്ണമായും മാറുമോയെന്ന് എനിക്ക് അറിയില്ലെന്നും ഇവര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ്പ പരിചയപ്പെട്ട സുശാന്ത് വേറൊരാളുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും തന്നെക്കുറിച്ച് അറിഞ്ഞു വിളിക്കുകയായിരുന്നു. വീട്ടിലെത്തി ഒരു ലൈവ് വിഡിയോ ചെയ്തുകൊള്ളട്ടേയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചു. ഇതല്ലാതെ എനിക്ക് സുശാന്തിനെ മുൻപരിചയമില്ല.

ഒക്ടോബറിൽ താന്‍ ഇട്ട വീഡിയോയില്‍ നൽകിയത് തൃശൂരുള്ള സഹകരണ ബാങ്കിന്റെ അക്കൗണ്ടാണ്. പലരും അതിലേക്ക് പണം അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് കാനറാബാങ്കില്‍ അക്കൗണ്ട് എടുത്തു. പിന്നീട് സുശാന്ത് പറഞ്ഞിട്ടാണ് സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. അതല്ലാതെ ആരെയും കബളിപ്പിക്കാൻ വേണ്ടി ഞാൻ അക്കൗണ്ട് മാറ്റി നൽകിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. രണ്ട് രോഗികളുടെ ചികിൽസയ്ക്കായി പണം തരണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കൊടുക്കാൻ വേണ്ടിയാണ് പണം പിൻവലിച്ചതെന്നും യുവതി പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് തൃശ്ശൂര്‍ സ്വദേശി പ്രീതിയുടെ അപൂര്‍വ രോഗത്തിന്റെ ദുരിത കഥ സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞത്. പ്രീതിക്കു വേണ്ടി സുശാന്ത് നിലമ്പൂര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച സഹായാഭ്യര്‍ത്ഥനയ്ക്ക് നിരവധി പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സഹായവുമായി ഒരുപാടുപേര്‍ രംഗത്തെത്തുകയും ചെയ്തു. സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നലെ പ്രീതിക്കൊപ്പം ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സുശാന്ത്, 42 ലക്ഷം രൂപ പ്രീതിയുടെ അക്കൗണ്ടിലെത്തിയതായും അക്കൗണ്ട് ക്ലോസ് ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് പ്രീതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്ത് രംഗത്തെത്തിയത്. പണം എത്തിയപ്പോള്‍ പ്രീതിയുടെ സ്വാഭാവം മാറിയതായും ചികിത്സ കഴിഞ്ഞു ബാക്കി വരുന്ന പണം മറ്റു രോഗികള്‍ക്കു നല്‍കാമെന്ന പ്രീതിയുടെ വാഗ്ദാനം പിന്‍വലിച്ചതായും സുശാന്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. പ്രീതി അക്കൗണ്ടില്‍ നിന്ന് നാലുലക്ഷം രൂപ മുന്‍പ് പിന്‍വലിച്ചിരുന്നു. ഈ വിവരം അപ്പോള്‍ സുശാന്ത് അറിഞ്ഞിരുന്നില്ല. ഇതേ പറ്റി സംശയമുന്നയിച്ചപ്പോള്‍ ആ പണം മറ്റുള്ളവര്‍ക്കും നല്‍കാന്‍ തയാറാണെന്ന ഉത്തരമായിരുന്നു പ്രീതിയില്‍ നിന്നും ലഭിച്ചതെന്ന് സുശാന്ത് പറയുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്നും പ്രീതി പിന്‍മാറുകയും ചെയ്തു.

അക്കൗണ്ടിലൂടെ മാത്രമല്ല അല്ലാതെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പ്രീതിക്ക് നേരിട്ട് പണം നല്‍കിയിട്ടുണ്ടെന്നും മറ്റ് പല ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ വേറെ അക്കൗണ്ട് നമ്പറുകളും കൊടുത്തിട്ടുണ്ടെന്നും സുശാന്ത് ആരോപിക്കുന്നു. എന്നാല്‍ ഇതുപോലെയുള്ള വിഡിയോ ചെയ്ത് പണം വന്നുകഴിഞ്ഞാൽ അതിൽ നിന്ന് അവർക്ക് കൊടുക്കണമെന്ന് തനിക്കറിയില്ലായിരുന്നു. ചികിത്സ കഴിഞ്ഞിട്ട് പണം തരാമെന്ന് ഞാൻ പറഞ്ഞതാണ്. അപ്പോഴാണ് സുശാന്ത് എനിക്ക് കാശ് കിട്ടിക്കഴിഞ്ഞപ്പോൾ അഹങ്കാരമാണെന്നും കണ്ണ്മഞ്ഞളിച്ചെന്നുമൊക്കെ പറഞ്ഞതെന്നും ഇവര്‍ പറയുന്നു.



from mangalam.com https://ift.tt/2HZ6gWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages