കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ഉപയോഗിച്ച് വലിച്ചെറുയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനെന്ന് വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ഉപയോഗിച്ച് വലിച്ചെറുയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന് കുടുംബത്തില്‍ നിന്നുതന്നെ തിരിച്ചടി. പാര്‍ട്ടി മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് വിടാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ഉപയോഗിച്ച് വലിച്ചെറുയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെന്ന് മുന്‍ എ.ഐ..സി.സി സെക്രട്ടറി കൂടിയായ ടോം വടക്കന്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളാണ്. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണ്. രാജ്യത്തിനെതിരായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. സുരക്ഷാസേനയുടെ സത്യസന്ധതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. അതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ടോം വടക്കന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ദേശീയ വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നല്‍കിയത്. 2009ലും 2014ലും തൃശൂര്‍ സീറ്റിന് വേണ്ടി ടോം വടക്കന്‍ വലിയ സമ്മര്‍ദ്ദം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരുപക്ഷേ ഇത്തവണയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരിക്കാം. അത് നടക്കാതെ വന്നതോടെ ആയിരിക്കാം ​കോണ്‍ഗ്രസ് വിട്ടതെന്ന് കരുതുന്നു. ഇത്തവണ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ എവിടെ നിന്നെങ്കിലും ടോം വടക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ടോം വടക്കാന്‍ പാര്‍ട്ടി വിടുന്നതും.

നേരത്തെ കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ നേതാവ് രാധാകൃഷ്ണ വികെ പട്ടീലിന്റെ മകന്‍ സുജയ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ ഇതോടെ ആ പദവിയില്‍ നിന്ന് രാജിവച്ചിരുന്നു.



from mangalam.com https://ift.tt/2O7B7RO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages