സ്ത്രീകളെ അപഹസിച്ചതിന് ചാക്യാരെ ചോദ്യം ചെയ്ത് മധ്യവയസ്‌ക; വ്യാജപ്രചരണത്തിനിരയായ സ്ത്രീയ്ക്ക് മാനസിക രോഗമുണ്ടെന്ന് വരെ പ്രചരിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

സ്ത്രീകളെ അപഹസിച്ചതിന് ചാക്യാരെ ചോദ്യം ചെയ്ത് മധ്യവയസ്‌ക; വ്യാജപ്രചരണത്തിനിരയായ സ്ത്രീയ്ക്ക് മാനസിക രോഗമുണ്ടെന്ന് വരെ പ്രചരിപ്പിച്ചു

ചാക്യാര്‍ കൂത്തിനിടെ സ്ത്രീകളെ അപഹസിച്ചതിനെ ചോദ്യം ചെയ്ത മധ്യവയസ്‌കയ്‌ക്കെതിരെ വ്യാപകമായി വ്യാജപ്രചരണം. പ്രധാന മാധ്യമങ്ങളുടെ പേര് വരെ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ആലുവ മണപ്പുറത്ത് നഗരസഭ നടത്തുന്ന ദൃശ്യാത്സവത്തില്‍ ചാക്യര്‍കൂത്ത് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതിയെയാണ് ചാക്യാര്‍ പരിഹസിച്ചത്. സ്ത്രീകള്‍ ഷാള്‍ ഇടാതെയും പുരുഷന്മാര്‍ അടിവസ്ത്രം പുറത്തുകാണുന്ന വിധത്തിലും വസ്ത്രം ധരിക്കുന്നതിനെയും ചാക്യാര്‍ പരിഹസിച്ചു. നാണമുണ്ടോ മോളെ എന്ന് അമ്മ ചോദിക്കുമ്പോള്‍ എന്താണ് നാണം എന്ന് മകള്‍ ചോദിക്കുന്നതും പരിഹാസ രൂപത്തില്‍ അവതരിപ്പിച്ചു.

പരിപാടിക്ക് ശേഷം മധ്യവയസ്‌ക വേദിയുടെ പിന്നിലെത്തി ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ മധ്യവയസ്‌ക വേദിയിലെത്തി കലാകാരന്റെ കരണത്തടിച്ചുവെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

സ്ത്രീ തന്നെ മര്‍ദ്ദിച്ചുവെന്ന് കലാകാരന്‍ തന്നെയാണ് ആരോപിച്ചത്. അതേസമയം സ്ത്രീയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇയാളെ മര്‍ദ്ദിക്കുകയോ അസഭ്യം വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സ്ത്രീയ്ക്ക് മാനസിക അസ്വസ്ഥയുണ്ടെന്ന് വരെയാണ് ആദ്യം വാര്‍ത്ത വന്നത്.



from mangalam.com https://ift.tt/2FIBPlM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages