ശ്രീനഗര്‍: ജമ്മു കശ്മീരര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. രജൗറി ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ മോര്‍ട്ടാര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ സുന്ദേര്‍ബനി സെക്ടറിലെ കേരി ബെല്‍റ്റിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. ജനുവരി മുതല്‍ പാകിസ്താന്‍ സേന 110ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, സോപോറിലെ വര്‍പോറയില്‍ ഇന്നു രാവിലെ 10.30നുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. ദങ്കിവാച സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുദ്ദാസീര്‍ അഹമ്മദിനും ഒപ്പമുണ്ടായിരുന്ന പോലീസുകാരനുമാണ് പരുക്കേറ്റത്.
തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് ബന്ദിപോറിലെ ഹജ്ജിന്‍, ബാരാമുള്ളയിലെ കാലാന്ത്ര, വാര്‍പോറ, എന്നിവിടങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണ്. മേഖലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2Wc145t
via IFTTT
No comments:
Post a Comment