ബി.ജെ.പി. ആദ്യഘട്ടം സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഇന്ന്‌ യോഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ബി.ജെ.പി. ആദ്യഘട്ടം സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഇന്ന്‌ യോഗം

ന്യൂഡൽഹി: ലോക്സഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ നിശ്ചയിക്കാനായി ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച ഡൽഹിയിൽ യോഗംചേരും. അധ്യക്ഷൻ അമിത് ഷാ വിളിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ആദ്യഘട്ടത്തിലല്ല വോട്ടെടുപ്പെങ്കിലും കേരളത്തിലെ സ്ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും. കേന്ദ്രതിരഞ്ഞെടുപ്പുസമിതിയുടെ ആദ്യയോഗമാണ് ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേരുന്നത്. ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന 91 സീറ്റിലേക്ക് സ്ഥാനാർഥികളെ നിശ്ചയിക്കും. കോൺഗ്രസ് കഴിഞ്ഞയാഴ്ചതന്നെ ആദ്യഘട്ടത്തിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തിറക്കിയിരുന്നു. മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ്. എങ്കിലും കേരളത്തിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള ചർച്ചയും ശനിയാഴ്ച നടക്കും. ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ബി.ജെ.പി. സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നാണ് സൂചന. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ചർച്ചയിൽ പങ്കെടുക്കും. Content Highlights:bjp meeting to select first phase candidates


from mathrubhumi.latestnews.rssfeed https://ift.tt/2ubtNvf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages