ശ്രീനഗർ: ജമ്മുകശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഭികരരെ സുരക്ഷാ സേനഏറ്റുമുട്ടലിൽ വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. സുറ്റ്സു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് രണ്ട് ഭീകരർ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവർ ജെയ്ഷെ മുഹമ്മദ് ഭീകരർ ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷോപിയാനിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്കർ ഇ തോയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനയിൽ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരർ. മാത്രമല്ല അനന്ത്നാഗിൽ നിന്ന് ഒരു ഹിസ്ബുൾ മുജാഹിദിൻ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. Content Highlights:2 terrorists killed, 4 jawans injured in ongoing Budgam encounter
from mathrubhumi.latestnews.rssfeed https://ift.tt/2WxYg2J
via
IFTTT
No comments:
Post a Comment