സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വകാര്യ ചടങ്ങില്‍ ആടിപ്പാടിയ മനോജ് തിവാരി ബി.ജെ.പി റാലിയില്‍ പട്ടാളവേഷത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വകാര്യ ചടങ്ങില്‍ ആടിപ്പാടിയ മനോജ് തിവാരി ബി.ജെ.പി റാലിയില്‍ പട്ടാളവേഷത്തില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി നേതാവ് മനോജ് തിവാരി. പുല്‍വാമ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് പാട്ട് പാടുകയും നൃത്തം ചവിട്ടുകയും ചെയ്ത മനോജ് തിവാരിയാണ് ഇന്നലെ പട്ടാള വേഷത്തില്‍ എത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. ഡല്‍ഹിയില്‍ നടന്ന വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രകടനം. ബി.ജെ.പി നേതാവിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതിനാലാണ് സൈനിക യൂണിഫോം അണിഞ്ഞതെന്നുമാണ് തിവാരിയുടെ വിശദീകരണം. താന്‍ ആര്‍മിയിലില്ല. എന്നാല്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് എങ്ങനെയാണ് സൈനികര്‍ക്ക് അപമാനമാകുന്നതെന്നും മനോജ് തിവാരി ചോദിച്ചു. തനിക്കെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന ലോജിക് വച്ച് നെഹ്‌റു ജാക്കറ്റ് അണിയുന്നത് നെഹ്‌റുവിന് അപമാനമാണോയെന്ന് തിവാരി ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണം നടന്ന ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് മനോജ് തിവാരി സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് ആടിപ്പാടിയത്. പരിപാടിയില്‍ മോഡിക്ക് വേണ്ടി വോട്ട് ചോദിക്കാനും ബി.ജെ.പി നേതാവ് മടിച്ചില്ല. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സൈനിക വേഷത്തിലെ പ്രകടനം.



from mangalam.com https://ift.tt/2NFN1ly
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages