സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേരും വിളിപ്പാടകലെയുള്ള അയല്‍ക്കാര്‍ ; നാട്ടുകാര്‍ മത്സരിക്കുമ്പോള്‍ കുഴഞ്ഞുപോകുക ആലപ്പുഴയിലെ വോട്ടര്‍മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേരും വിളിപ്പാടകലെയുള്ള അയല്‍ക്കാര്‍ ; നാട്ടുകാര്‍ മത്സരിക്കുമ്പോള്‍ കുഴഞ്ഞുപോകുക ആലപ്പുഴയിലെ വോട്ടര്‍മാര്‍

ആലപ്പുഴ: തെരഞ്ഞെടുപ്പ്ഫലം എന്നും പ്രവചനാതീതമായ ആലപ്പുഴയിലെ നാട്ടുകാര്‍ക്ക് ഇത്തവണ വോട്ടു ചെയ്യുന്ന കാര്യത്തിലും ആശയക്കുഴപ്പം ശക്തമാകും. പാര്‍ട്ടി ബന്ധത്തിനപ്പുറം വ്യക്തിബന്ധം കൂടി പരിഗണിക്കപ്പെടാറുള്ള ആലപ്പുഴയില്‍ ഇത്തവണ എല്‍ഡിഎഫിലും യുഡിഎഫിലും മത്സരിക്കുന്നത് നാട്ടുകാര്‍ തന്നെയാണെന്നതാണ് പ്രശ്നം. നിയമസഭാ മത്സരത്തില്‍ ഇടതുപക്ഷത്തിനൊപ്പവും പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസിനൊപ്പവും നിന്ന ആലപ്പുഴക്കാര്‍ക്ക് ഇത്തവണ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളാകുന്ന ആരിഫും ഷാനിമോളും അയല്‍ക്കാരായ എതിരാളികള്‍.

ആലപ്പുഴ നഗരത്തിലുള്ള ഷാനിമോളുടെ വീട്ടില്‍നിന്ന് അധികദൂരമില്ല എ.എം.ആരിഫിന്റെ വീട്ടിലേക്കും. ഒരു വിളിപ്പാടകലെ താമസിക്കുന്ന ഷാനിമോള്‍ ഉസ്മാനും എഎം ആരിഫും പക്ഷേ പൊതുതിരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ മല്‍സരിക്കുന്നതും നേര്‍ക്കുനേര്‍ വരുന്നതും. പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്ത് ബന്ധുബലവും സൗഹൃദസംഘവും നിര്‍ണ്ണായകമാകും. പ്രതീക്ഷകളില്‍ വ്യക്തി സ്വാധീനങ്ങള്‍ കടന്നുവരിക സ്വാഭാവികം. നിലവില്‍ അരൂര്‍ എംഎല്‍എ കൂടിയായ എ എം ആരിഫിനെ പ്രഖ്യാപിച്ച് സിപിഎമ്മാണ് ആലപ്പുഴയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ ഇറക്കിയത്.

ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് യുഡിഎഫ് ഷാനിമോളെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ശക്തമായ ഗ്രൂപ്പ് പോരിനൊടുവില്‍ ഷാനിമോള്‍ക്ക് ആലപ്പുഴ സ്വീകരിക്കേണ്ടി വരികയായിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള വയനാട് സീറ്റിന് വേണ്ടി രംഗത്ത് വന്നിരുന്നെങ്കിലൂം ഒടുവില്‍ പിന്മാറി. ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ ഉറപ്പാക്കിയതോടെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.



from mangalam.com https://ift.tt/2Ht3rxl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages