മുല്ലപ്പള്ളിയും സുധീരനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ; മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ​മേല്‍ സമ്മര്‍ദ്ദം ശക്തം ; ഇടുക്കിയും കോട്ടയവും ഒഴിച്ചിട്ട് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

മുല്ലപ്പള്ളിയും സുധീരനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ; മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ​മേല്‍ സമ്മര്‍ദ്ദം ശക്തം ; ഇടുക്കിയും കോട്ടയവും ഒഴിച്ചിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരരംഗത്ത് ഉണ്ടാകുമെന്ന് തന്നെ ഉറപ്പാക്കി യുഡിഎഫ് കേന്ദ്രങ്ങള്‍. കോട്ടയവും ഇടുക്കിയും ഉമ്മന്‍ചാണ്ടിക്കായി ഒഴിച്ചിട്ടുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുള്ള തിരക്കിട്ട ആലോചനയിലാണ് യുഡിഎഫ്. വിവരം പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്ന പക്ഷം ഉമ്മന്‍ചാണ്ടി പട്ടികയില്‍ ഉണ്ടാകുമെന്നാണ് വിവരം.

ഉമ്മന്‍ചാണ്ടിക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളി വടകരയിലും വേണുഗോപാല്‍ ആലപ്പുഴയിലും മൂന്നാം ഊഴം തേടണമെന്ന നിര്‍ദേശം പുറത്തുവരുമ്പോള്‍ വി എം സുധീരന്‍ തൃശൂരില്‍ മത്സരിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. എംഎല്‍എ മാര്‍ മത്സരിക്കരുത് എന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമെങ്കിലും എല്‍ഡിഎഫ് പരിചയസമ്പന്നരെ ഇറക്കുന്ന സാഹചര്യത്തില്‍ സമാനഗതിയിലുള്ള തന്ത്രം തന്നെ വേണമെന്നതാണ് യുഡിഎഫിന്റെയും കണ്ടെത്തല്‍. സംസ്ഥാനത്തുടനീളം സ്വാധീനമുള്ള നേതാക്കള്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിക്കാനില്ലെന്ന നിലപാട് തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലുള്ള വേണുഗോപാലും മത്സരിക്കുമോ എന്ന് വ്യക്തത വന്നിട്ടില്ല. അതേസമയം ഉമ്മന്‍ചാണ്ടിയെ പോലെയുള്ളവര്‍ മത്സരിക്കാന്‍ എത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാകെ ഉത്തേജനം പകരുന്ന കാര്യമായിട്ടാണ് വിലയിരുത്തുന്നത്. അതുപോലെ തന്നെ പി ജയരാജന്‍ വടകരയില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ തുല്യശക്തിയുള്ള എതിരാളി മുല്ലപ്പള്ളിയാണെന്നാണ് വിലയിരുത്തല്‍.



from mangalam.com http://test.mangalam.com/news/detail/292796-latest-news-oommen-chandy-in-congras-candidates-list.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages