വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ആര്‍.എസ്.എസ് കാര്യവാഹക് കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ആര്‍.എസ്.എസ് കാര്യവാഹക് കീഴടങ്ങി

കണ്ണൂര്‍: നടുവിലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ട് രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ആര്‍.എസ്.എസ് കാര്യവാഹക് ഷിബു കീഴടങ്ങി. ആര്‍.എസ്.എസിന്റെ തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവാണ് കോടതിയില്‍ കീഴടങ്ങിയത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് €ാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ ഏപ്രില്‍ 12 വരെ റിമാന്‍ഡ് ചെയ്തു.

ഈ മാസം 23നാണ് സംഭവമുണ്ടായത്. കുട്ടികള്‍ കളിക്കുന്നതിനിടെ ഷിബു വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടുകയായിരുന്നു. ഷിബുവിന്റെ മകന്‍ ഗോകുല്‍ (8), ഇളംപ്ലാവില്‍ കജില്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുട്ടികളിലൊരാളുടെ ജനനേന്ദ്രിയം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.

സ്‌ഫോടനത്തിന് പിന്നാലെ ഷിബു ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ മറ്റ് ക്രിമിനില്‍ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും ഷിബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂന്ന് കിലോ അലുമിനിയം പൗഡര്‍, 600 ഗ്രാം ഗണ്‍ പൗഡര്‍, ഫ്യൂസ് വയര്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഏഴോളം വാളുകള്‍, കൈക്കോടാലി, ഇരുമ്പ് വടി എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു.



from mangalam.com https://ift.tt/2FHpJs6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages