വൈത്തിരി : വയനാട്ടില്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടുന്നതിന് മുന്‍പ് സംഭവിച്ചത് ഇങ്ങനെയൊക്കെ....
മുഖം മറച്ച് റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റ് സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭക്ഷണവും പണവും ആവശ്യപ്പെട്ടു. എന്നാല്‍, മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണമെടുത്ത് നല്‍കി.
ഇതിനിടെ, റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഘലത്തെത്തിയ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ഇന്‍ക്വിസ്റ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലെ മറ്റൊരാള്‍ക്കും വെടിയേറ്റതായി സൂചനയുണ്ട്. ആയുധധാരികളായ 18 പേരാണ് റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പോലീസും തിരിച്ച് വെടിവെക്കുകയായിരുന്നു.
from mangalam.com https://ift.tt/2IT8WXE
via IFTTT
No comments:
Post a Comment