കാസര്‍കോട് സുബ്ബയ്യറായിക്ക് പകരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍;ഡിസിസിയില്‍ കടുത്ത പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

കാസര്‍കോട് സുബ്ബയ്യറായിക്ക് പകരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍;ഡിസിസിയില്‍ കടുത്ത പ്രതിഷേധം

കാസർകോട്: കാസർകോട് സുബ്ബയ്യ റായ്ക്ക് പകരം ഉണ്ണിത്താനെ സ്ഥാനാർഥിയാക്കിയതിനെതിരെ കാസർകോട് ഡിസിസിയിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡിസിസി ഭാരവാഹികളടക്കമുള്ളവർ രാജി വെച്ചേക്കുമെന്നാണ് സൂചന. കെപിസിസി അംഗം സുബ്ബയ്യ റായിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഭാഷാന്യൂനപക്ഷമേഖലയായ മഞ്ചേശ്വരത്ത് നിന്നുള്ള നേതാവായ സുബ്ബയ്യറായിക്ക് സീറ്റ് നിഷേധിച്ച് രാജ് മോഹൻ ഉണ്ണിത്താന് അവസരം നൽകിയത് നേതാക്കളിൽ വലിയൊരു വിഭാഗത്തിന് അമർഷമുണ്ട്. തീരുമാനം വന്നയുടൻ ഡിസിസി ആസ്ഥാനത്തുണ്ടായിരുന്ന ഭാരവാഹികൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. സുബ്ബയ്യ റായിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ ഡിസിസി പ്രസിഡന്റാണെന്നാണ് പ്രതിഷേധവിഭാഗത്തിന്റെ ആരോപണം. പുറത്ത് നിന്നുള്ള ആളെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ഇക്കാര്യം അംഗീകരിക്കണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. സുബ്ബയ്യറായിക്ക് സീറ്റ് നിഷേധിച്ചതിൽ മുസ്ലിം ലീഗിനും പ്രതിഷേധമുണ്ട്. തനിക്ക് കാസർകോട് സീറ്റ് നൽകിയതിൽ പ്രതിഷേധം സ്വാഭാവികം മാത്രമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും പാർട്ടി തീരുമാനത്തെ താൻ ശിരസാവഹിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രചരണ പരിപാടികൾക്കായി തിങ്കളാഴ്ച കാസർകോടേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Objection in Kasarkode DCC, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2JkArJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages