ന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജി പി.സി. ഘോഷ് ഇന്ത്യയിലെ ആദ്യ ലോക്പാലായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡൽഹി രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2017 മേയിൽ സുപ്രീംകോടതിയിൽനിന്ന് വിരമിച്ചയാളാണ് 66-കാരനായ ജസ്റ്റിസ് ഘോഷ്. അക്കൊല്ലം ജൂൺ 29 മുതൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായി പ്രവർത്തിക്കുകയായിരുന്നു. 2013-ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് കോമൺവെൽത്ത് ഗെയിംസ്, കൽക്കരിപ്പാടം അനുവദിക്കൽ, 2ജി എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളുണ്ടായപ്പോൾ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ ലോക്പാൽ നിയമം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇതിനുപിന്നാലെ 2014-ൽ ലോക്പാൽ നിയമം നിലവിൽവന്നെങ്കിലും ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമന നടപടികൾ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലാണ് സർക്കാരിന്റെ കാലാവധി തീരുംമുമ്പേയുള്ള നിയമനത്തിലേക്കു നയിച്ചത്. അഴിമതിയെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും വേണമെന്നാണ് നിയമം നിർദേശിക്കുന്നത്. Content Highlights:justice pcghose takes oath as first lokpal in india
from mathrubhumi.latestnews.rssfeed https://ift.tt/2U696zp
via
IFTTT
No comments:
Post a Comment