ബിഹാറില്‍ മഹാസഖ്യം സ്ഥാനാര്‍ഥികളായി: ശരദ് യാദവ് മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

ബിഹാറില്‍ മഹാസഖ്യം സ്ഥാനാര്‍ഥികളായി: ശരദ് യാദവ് മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍

പാട്ന: ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും കോൺഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ സീറ്റുകൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എൽജെഡിനേതാവ് ശരത് യാദവ് ആർജെഡി ടിക്കറ്റിൽ മധേപ്പുര മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തിൽ നിന്നും മത്സരിക്കും. ഇവരുൾപ്പെടെ 18 സ്ഥാനാർഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഒരു മണ്ഡലത്തിലെ സ്ഥാനാർഥിയെ ആർജെഡി പ്രഖ്യാച്ചിട്ടില്ല. അഞ്ച് സീറ്റുകൾ ഉള്ള ആർഎൽഎസ്പി ഒരു സ്ഥാനാർഥിയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. ഒമ്പത് സീറ്റുള്ള കോൺഗ്രസ് മൂന്ന് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നൻ സിൻഹയായിരിക്കും പട്നാസാഹിബിലെ കോൺഗ്രസ് സ്ഥാനാർഥി. പക്ഷേ അദ്ദേഹത്തിന്റെ പേര് ഇന്ന് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുന്ന് സീറ്റുള്ള ഹിന്ദുസ്ഥാൻ അവാമി മോർച്ച മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. പാർട്ടി നേതാവ് ജിതിൻ റാം മാഞ്ജി ഗായ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. നിഷാദ സമൂദായ പാർട്ടിയായ വികാശ്ശിൽ ഇൻസാൻ പാർട്ടി മൂന്ന്, ഇടത് പാർട്ടിയായ സിപിഐ എംഎൽ ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്ന മറ്റ് സീറ്റുകൾ. Bihar mahagathbandhan releases seat-sharing agreement for 40 Lok Sabha seats. RJD to contest on 19 seats, Congress on 9 seats, RLSP on 5 seats, HAM(S) on 3 seats, VIP on 3 seats and CPI(ML) on 1 seat. pic.twitter.com/leJ9DhHUGS — ANI (@ANI) March 29, 2019 Content Highlights:Bihar mahagathbandhan releases seat-sharing agreement for 40 Lok Sabha seats


from mathrubhumi.latestnews.rssfeed https://ift.tt/2JOYPDF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages