ബി.ജെ.പി. നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകൻ കോൺഗ്രസിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ബി.ജെ.പി. നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകൻ കോൺഗ്രസിലേക്ക്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.സി. ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിലേക്ക്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മനീഷ് ശനിയാഴ്ച പാർട്ടി അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഖണ്ഡൂരിയും മനീഷും പ്രതികരിച്ചിട്ടില്ല. നിലവിൽ ബി.സി.ഖണ്ഡൂരി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പോഡി മണ്ഡലത്തിൽ മനീഷ് കോൺഗ്രസ് ടിക്കറ്റിൽ ജനവിധിതേടുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. നിലവിലുള്ള എം.പി.മാരെയെല്ലാം വീണ്ടും ബി.ജെ.പി. മത്സരരംഗത്തിറക്കുകയാണെങ്കിൽ പൗരിയിൽ അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടികളിൽനിന്നുള്ള കൂടുമാറ്റത്തിന് വേഗമേറി. ഗുജറാത്തിൽ എട്ടുമാസത്തിനിടെ അഞ്ച് എം.എൽ.എ.മാരാണ് ബി.ജെ.പി.പാളയത്തിലെത്തിയത്. വല്ലഭ് ധാരവി, പർഷോത്തം സാബരിയ, ജവഹർ ചവഡ, കുംവർജി ബാവലിയ, ആശാ പട്ടേൽ എന്നിവരാണ് നേരത്തേ രാജിവെച്ച മറ്റ് എം.എൽ.എ.മാർ. മഹാരാഷ്ട്രയിൽ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ പാട്ടീലിന്റെ മകൻ ഡോ. സുജയ് വിഖെ പാട്ടീൽ ലോക്സഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസ്വിട്ട് ബി.ജെ.പി.യിൽ ചേർന്നു. മറ്റൊരു കോൺഗ്രസ് എം.എൽ.എ. കാളിദാസ് കൊളംബ്കറും ബി.ജെ.പി.യിലേക്ക് ചേക്കേറുകയാണ്. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ(എം.എൻ.എസ്.) ഏക എം.എൽ.എ. ശരദ് സോനാവൻ പാർട്ടിവിട്ട് ശിവസേനയിൽ ചേർന്നു. content highlights:BJP leader BC Khanduri's son likely to join Congress


from mathrubhumi.latestnews.rssfeed https://ift.tt/2HyaLHe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages