സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു

തൊടുപുഴ/ കൽപ്പറ്റ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിലായി അഞ്ചുപേർ മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് ചൊവ്വാഴ്ച രാവിലെ അപകടം നടന്നത്. വയനാട് വൈത്തിരിയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. ബെഗളൂരുവിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് കല്ലുമായി വന്ന ടിപ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. രാവിലെഎട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കെ.എൽ 55 യു 771 എന്ന രജിസ്റ്റർ നമ്പറിലുള്ള ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. വൈത്തിരിക്കടുത്ത് പഴയ വൈത്തിരി എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.താനാളൂർ സ്വദേശികളായ ഉരുളിയത്ത് കഹാർ (28), തോട്ടുമ്മൽ സാബിർ (29), തിരൂർ സ്വദേശി സൂഫിയാൻ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. വെള്ളയാംകുടി സ്വദേശികളായ രാജൻ, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റരണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. Content Highlights:Accident Happens in two Dist, 5 died


from mathrubhumi.latestnews.rssfeed https://ift.tt/2UTNWBz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages