ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ ചേര്‍ത്തു നിര്‍ത്തി രാഹുല്‍: നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ ചേര്‍ത്തു നിര്‍ത്തി രാഹുല്‍: നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം

പെരിയ(കാസര്‍കോട്): കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരു കുടുംബങ്ങള്‍ക്കും നീതി ഉറപ്പാക്കുമെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ വാഗ്ദാനം ചെയ്തു. ശരത് ലാലിന്റെ വീട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തി.

''ഇതു ദു:ഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളു.. രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള 'തണലിന്റെ' കീഴില്‍ നിര്‍മ്മിക്കുന്ന വീടും രാഹുല്‍ സന്ദര്‍ശിച്ചു.

തൃശ്ശൂരിലെ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി. ഉച്ചയ്ക്ക് 12.50 നാണ് രാഹുല്‍ ഹെലികോപ്ടറില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, സതീശന്‍ പാച്ചേനി, കെ.സുധാകരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.



from mangalam.com https://ift.tt/2TCAndl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages