വിധിപ്രകാരം നടത്തിയതെല്ലാം വിജയം ; ബിസിനസ് വളരാന്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ചതും ജ്യോതിഷം ; കസ്റ്റമേഴ്‌സ് ഹോട്ടലില്‍ മസാലദോശ തിന്നുമ്പോള്‍ രാജഗോപാല്‍ ഉണ്ട തിന്നു ജയിലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

വിധിപ്രകാരം നടത്തിയതെല്ലാം വിജയം ; ബിസിനസ് വളരാന്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ചതും ജ്യോതിഷം ; കസ്റ്റമേഴ്‌സ് ഹോട്ടലില്‍ മസാലദോശ തിന്നുമ്പോള്‍ രാജഗോപാല്‍ ഉണ്ട തിന്നു ജയിലില്‍

ചെന്നൈ: ശരവണഭവനില്‍ കസ്റ്റമേഴ്‌സ് രുചികരമായ മസാലദോശയും ഇഡ്ഡലിയും കഴിക്കുമ്പോള്‍ ജ്യോതിഷ വിധിപ്രകാരം എല്ലാം ചെയ്ത ശരവണ ഹോട്ടല്‍ ശൃംഖലയുടെ ഉടമ രാജഗോപാലും മകനും ജയിലില്‍ ഗോതമ്പുണ്ട തിന്നു. ശരവണഭവന്‍ എന്ന രുചി സാമ്രാജ്യം തീര്‍ത്ത രാജഗോപാല്‍ ബിസിനസ് തുടങ്ങിയതും വിജയം നേടിയും വിവാഹം കഴിച്ചതുമെല്ലാം ജ്യോതിശാസ്ത്ര വിധി പ്രകാരം. ഒടുവില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം പുഴല്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി തിന്നാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലേക്ക് വലിച്ചിട്ടതും ജ്യോതിഷത്തിന്റെ കളികള്‍.

രാജഗോപാല്‍ കൊലക്കേസിലും മകന്‍ മനുഷ്യക്കടത്ത് കേസിലും ജയിലില്‍ കിടക്കുമ്പോഴും ശരവണഭവന്‍ മികച്ച ബിസിനസ് വിജയം തുടരുകയാണ്. 1972 ല്‍ ആദ്യം വിവാഹം ചെയ്യുകയും രണ്ടു ആണ്‍മക്കളുടെ പിതാവായി മാറുകയും ചെയ്ത രാജഗോപാല്‍ 1981 ലായിരുന്നു കാമാച്ചി ഭവന്‍ എന്ന ഭക്ഷണ ശാലയില്‍ സസ്യഭക്ഷണങ്ങള്‍ വില്‍പ്പന തുടങ്ങിയത്. അന്നുവരെ ചെന്നൈ കെ കെ നഗറില്‍ ഒരു ചെറിയ പലചരക്ക് കട നടത്തിയിരുന്ന അയാള്‍ ജ്യോതിഷവിധി പ്രകാരമായിരുന്നു ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞത്.

തീ ഉപയോഗിക്കുന്ന മേഖലയിലേക്ക് ബിസിനസ് മാറ്റാന്‍ ഒരു ജ്യോതിഷി ആയിരുന്നു നിര്‍ദേശിച്ചത്. കാമാച്ചി ഭവനെ ശരവണ ഭവനാക്കി മാറ്റിയ രാജഗോപാലിന് ഇഡ്ഡലിയും മസാലദോശയും നല്‍കിയത് വന്‍ വിജയം. 1994 ല്‍ ജ്യോതിഷവിധി വീണ്ടും രാജഗോപാലിന്റെ ജീവിതത്തില്‍ ഇടപെട്ടു. ജീവനക്കാരന്റെ മകളെ തന്നെ വിവാഹം കഴിക്കാനായിരുന്നു ഇത്തവണ നിര്‍ദേശം. ലാഭം ഇരട്ടിയായി. അകത്തും പുറത്തുമായി ഹോട്ടല്‍ വ്യവസായം വന്‍ വിജയമായി മാറി. ഇതിനിടയില്‍ മകന്‍ വിദേശ ബ്രാഞ്ചുകളുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തി പണമുണ്ടാക്കിയതിന് ഒരു മകന്‍ അറസ്റ്റിലായി. എന്നാല്‍ രാജഗോപാല്‍ അവനെ പുറത്തിറക്കി.

ഹോട്ടല്‍ ബിസിനസിന്റെ വളര്‍ച്ച രാജഗോപാലിനെ മത്തു പിടുപ്പിച്ചു. ബിസിനസ് വീണ്ടും വളര്‍ത്താന്‍ രാജഗോപാലിനോട് ജ്യോതിഷി മൂന്നാം വിവാഹത്തിന് നിര്‍ദേശിച്ചു. 1999 ല്‍ ആയിരുന്നു ഈ ഉപദേശം. മുമ്പത്തേത് പോലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ നിര്‍ദേശം. ശരവണഭവനിലെ തന്നെ ജീവനക്കാരനായ രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ പരിചയപ്പെട്ടതോടെ പ്രണയം മൂത്ത രാജഗോപാല്‍ മൂന്നാം വിവാഹം ഉറപ്പിച്ചു. ഇതിനകം മറ്റൊരാളുമായി പ്രണയത്തിലായിരുന്ന ജീവ ജ്യോതി വിവാഹത്തിന് വഴങ്ങിയില്ല.

പ്രലോഭനങ്ങളെയും ഭീഷണിയെയും അവള്‍ അതിജീവിച്ചതോടെ രാജഗോപാലിന് ജ്യോതിഷവിധി പകയായി മാറി. ഭര്‍ത്താവ് ശാന്തകുമാറിനോട് ജീവ ജ്യോതിയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി ഉയര്‍ത്തിയെങ്കിലൂം ജീവജ്യോതിയും ശാന്തകുമാറും 2001 ഒളിച്ചോടി പോയി വിവാഹിതരായി തുടര്‍ന്നായിരുന്നു ബ്രാഞ്ച് മാനേജരായിരുന്ന ദാനിയേലിനെ വെച്ച് ശാന്തകുമാറിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. കാര്‍മഘം, സാക്കിര്‍ ഹുസൈന്‍, കാശി വിശ്വനാഥന്‍, പട്ടുരാജന്‍ എന്നിവരുടെ സഹായത്തോടെ ശാന്തകുമാറിനെ കൊലപ്പെടുത്തിയത്.

ഒടുവില്‍ രാജഗോപാലിന്റെ ദുരന്തം വിധിയെഴുതിയതും ജ്യോതിഷമായിരുന്നു. ശാന്തകുമാറിനെ കൊലപ്പെടുത്തിയ ശേഷം പണവും വാങ്ങി അയാള്‍ മുങ്ങിയെന്നാണ് ജീവജ്യോതിയെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ അതിന് പിന്നാലെ നടത്തിയ ഒരു പൂജ വിധവാപൂജയാണെന്ന് ജീവജ്യോതി തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ജ്യോതിഷ പ്രകാരമായിരുന്നു ഈ പൂജ നടത്തിയത്. ജീവ ജ്യോതി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ശാന്തകുമാര്‍ കൊല്ലപ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞു. കൊടൈക്കനാലില്‍ കൊണ്ടു പോയി രാജഗോപാലിന്റെ സംഘം കൊല്ലുകയായിരുന്നു പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതോടെ രാജഗോപാലിനും സംഘത്തിനും മേല്‍ കുരുക്കു വീണു.



from mangalam.com https://ift.tt/2I2gNAm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages