പ്രാഗ്: വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ സിംഹം കടിച്ച് യുവാവ് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. മൈക്കിള്‍ പ്രസാക് എന്ന യുവാവാണ് മരിച്ചത്. വീട്ടില്‍ ഒന്‍പത് വയസ്സു പ്രായമുള്ള സിഹംത്തെയും ഒരു പെണ്‍സിംഹത്തെയും വീട്ടില്‍ വളര്‍ത്തിയിരുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെ മൈക്കിളിന്റെ പിതാവ് ചെന്നപ്പോഴാണ് മകന്റെ മൃതദേഹം കൂട്ടില്‍ കിടക്കുന്നത് കണ്ടെത്തിയത്. സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തതും പ്രാദേശിക മാധ്യമങ്ങളാണ്.
വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇയാളുടെ പകുതിയും പോലീസ് കഴിച്ചിരുന്നു. 33 കാരനായ മൈക്കിള്‍ 2016ലാണ് സിംഹത്തെ വീട്ടിലെത്തിച്ചത്. വീടിന് പുറമെയുള്ള കൂട്ടിലാണ് ഇവയെ വളര്‍ത്തിയിരുന്നത്. അനുമതിയില്ലാതെയാണ് ഇയാള്‍ രണ്ടു സിംഹങ്ങളേയും വളര്‍ത്തിയിരുന്നത്. വന്യജീവികളെ നിയമവിരുദ്ധമായി വളര്‍ത്തിയതിന് ഇയാള്‍ക്ക് പിഴയടക്കേണ്ടി വന്നിട്ടുണ്ട്.
പോലീസ് എത്തി സിംഹത്തെ വെടിവച്ച് കൊന്ന ശേഷമാണ് മൈക്കിളിനെ മൃതദേഹം പുറത്തെടുത്തത്. അടുക്കളവശത്തുള്ള സിംഹത്തിന്റെ കൂടുകാണുന്നതിന് അടക്കം ആരേയും ഇയാള്‍ അനുവദിച്ചിരുന്നില്ല.
നേരത്തെ സിംഹവുമായി നടക്കാന്‍ ഇറങ്ങിയപ്പോള്‍ സൈക്കിളുമായി കൂട്ടിയിടിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് അത് ട്രാഫിക് ആക്‌സിഡന്റ് എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
from mangalam.com https://ift.tt/2NMZm7B
via IFTTT
No comments:
Post a Comment