കൊല്ലം ചിതറ കൊലക്കേസ് പ്രതി ഷാജഹാന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് സഹോദരന്‍ സുലൈമാന്‍. തങ്ങളുടേത് സിപിഎം കുടുംബമാണെന്നും സുലൈമാന്‍ പറഞ്ഞു. ഇടയ്ക്ക് ഷാജഹാന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ട്. സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കാനോ , കൊടി പിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ തങ്ങള്‍ പോകാറില്ല. എന്നാല്‍ വോട്ട് ചെയ്യുന്നത് എപ്പോഴും സിപിഎമ്മിനാണ്. കൊലപാതകത്തിന് ശേഷം ഷാജഹാനെ ആരെങ്കിലും മനപൂര്‍വം കോണ്‍ഗ്രസുകാരനാക്കിയതാണോ എന്ന് അറിയില്ലെന്നും സഹോദരന്‍ പറഞ്ഞു.
കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്ന് ഷാജഹാന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ബഷീര്‍ മര്‍ദിച്ചതിന് പ്രതികാരം വീട്ടാനാണ് വീട്ടില്‍ എത്തിയതെന്നും ഷാജഹാന്‍ വ്യക്തമാക്കിയിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമെന്നാണ്. കപ്പ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഷാജഹാനും ബഷീറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ മുന്‍വൈരാഗ്യത്തിനൊപ്പം രാഷ്ട്രീയവിരോധവും കൊലപാതകത്തിന് കാരണമായെന്നാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഷാജഹാന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ ആരോപണത്തെ ബന്ധുക്കള്‍ പാടെ തള്ളി.
from mangalam.com https://ift.tt/2TbYcIT
via IFTTT
No comments:
Post a Comment