എം.വി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

എം.വി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജൻ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. അച്ചടക്കനടപടിക്കുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്കെത്തി. ഫെബ്രുവരി 11-ന്റെ യോഗത്തിൽ ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇന്ന് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ യോഗമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ചുമതല അദ്ദേഹത്തിന് ഉണ്ടാകുമെന്നും യോഗത്തിന് ശേഷം പി.ജയരാജൻ പ്രതികരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറയിയി തിരഞ്ഞെടുത്തതിലൂടെ പാർട്ടി എന്നിൽ വലിയ ഉത്തരവാദിത്തവും ചുമതലയുമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് എം.വി.ജയരാജൻ പറഞ്ഞു. Content Highlights:mv jayarajan elected cpm kannur district secretary


from mathrubhumi.latestnews.rssfeed https://ift.tt/2HahAiV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages