തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുന്നതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബിഡിജെഎസില്‍ നിന്നും ബിജെപി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി ബിജെപി സംസ്ഥാധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അറിയിച്ചു. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോരെന്നും ദേശീയ ശ്രദ്ധപിടിച്ചു പറ്റുന്ന ആരെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ തന്നെ രാഹുല്‍ എത്തിയാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് ബിജെപിയും ബിഡിജെഎസും അറിയിച്ചിരുന്നു. വയനാട് ഘടകമാണ് സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
ഇന്ന് വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പങ്കുവയ്ച്ചു.
from mangalam.com https://ift.tt/2TM9hvB
via IFTTT
No comments:
Post a Comment