സാമ്പത്തികസംവരണം: ക്രീമിലെയര്‍ പരിധി പുനഃപരിശോധിക്കാന്‍ സമിതിയെ നിയമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

സാമ്പത്തികസംവരണം: ക്രീമിലെയര്‍ പരിധി പുനഃപരിശോധിക്കാന്‍ സമിതിയെ നിയമിച്ചു

ന്യൂഡൽഹി: ക്രീമിലെയർ പരിധിയിൽ പുനഃപരിശോധനയ്ക്കായി കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചു. പിന്നോക്കവിഭാഗക്കാർക്കായുള്ള സംവരണത്തിനായി 1993 ൽ ആണ് ക്രീമിലെയർ നടപ്പിലാക്കുന്നതിനായുള്ള വിധി പ്രഖ്യാപിച്ചത്. ക്രീമിലെയർ പരിധി നിർണയത്തിൽ നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് കൂടുതൽ ലഘൂകരിക്കണമെന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് സമിതിയെ നിയമിച്ചത്. സാമൂഹിക നീതി മന്ത്രാലയമാണ് വിരമിച്ച ഗവൺമെന്റ് സെക്രട്ടറി ബിപി ശർമ അധ്യക്ഷനായുള്ള പാനലിനെ നിയോഗിച്ചത്. സാമ്പത്തികാടിസ്ഥാനത്തിൽ നിലവിലുള്ള സംവരണനിർണയം സർക്കാർ സ്ഥാപനങ്ങളിൽ എ/ബി/സി/ഡി എന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലെ സംവരണത്തിലെ വിശദീകരണം അവ്യക്തമായി തന്നെ തുടരുന്നതാണ് ക്രീമിലെയറിലെ നിലവിലെ പോരായ്മ. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തിയ സംവരണപരിധി 26 കൊല്ലങ്ങൾക്ക് ശേഷമാണ് പുനഃപരിശോധിക്കുന്നത്. പതിനഞ്ച് ദിവസത്തിനുള്ളിൽ പുനഃപരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights: After 26 yrs, panel to review OBC 'creamy layer' criteria


from mathrubhumi.latestnews.rssfeed https://ift.tt/2HrW1ue
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages