ന്യൂഡൽഹി:രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാൻനരേന്ദ്ര മോദിപുൽവാമയിൽ സി.ആർ.പി.എഫുകാരെ കൊലപ്പെടുത്തിയതാണെന്ന് മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്.അതേ സമയം സുരക്ഷാ സേനയെ അപമാനിക്കുന്നതാണ് സമാജ് വാദി പാർട്ടി നേതാവിന്റെ ആരോപണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ജവാന്മാരെ കൊന്നത്വോട്ടിനുവേണ്ടിയായിരുന്നു.രാജ്യത്തെ അർദ്ധ സൈനിക വിഭാഗത്തിലുള്ളവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ നിരാശരാണ്. സൈനികർക്കായിജമ്മുവിനും ശ്രീനഗറിനുമിടക്ക് യാതൊരുവിധ സുരക്ഷാപരിശോധനയും നടത്തിയിരുന്നില്ല. ചെറിയ ബസുകളിലായിരുന്നു അവരെ കൊണ്ടുപോയത്. അത് തികഞ്ഞ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.- അദ്ദേഹം ആരോപിച്ചു. RG Yadav,SP: Paramilitary forces dukhi hain sarkar se, jawan maar diye gaye vote ke liye,checking nahi thi Jammu-Srinagar ke beech mein, jawano ko simple buses main bhej diya,ye sazish thi, abhi nahi kehna chahta, jab sarkar badlegi, iski jaanch hogi, tab bade-bade log phasenge. pic.twitter.com/nLPnNP5P2f — ANI UP (@ANINewsUP) March 21, 2019 താൻ ഇനി ഈ ഗൂഢാലോചനയെക്കുറിച്ച് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. വലിയ പേരുകളായിരിക്കും പിന്നാലെ വരാൻ പോകുന്നതെന്നും രാം ഗോപാൽ യാദവ് പറഞ്ഞു. വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉദാഹരണമാണ് രാം ഗോപാലിന്റെ ആരോപണമെന്ന് യോഗി ആദിത്യ നാഥ് പറഞ്ഞു. Content Highlights:Modi govt behind Pulwama attack got CRPF jawans killed for votes SP leader Ram Gopal Yadav
from mathrubhumi.latestnews.rssfeed https://ift.tt/2FhRIOF
via
IFTTT
No comments:
Post a Comment