ന്യൂഡൽഹി: വയനാട്ടിൽനിന്ന് മത്സരിക്കുന്ന കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജെവാല. "കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമുള്ള പ്രവർത്തകർ തങ്ങളുടെ സംസ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അമേഠിയാണ് തന്റെ കർമഭൂമിയെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കഴിഞ്ഞദിവസം ഒരു ഹിന്ദി ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു മത്സരിക്കണമെന്ന അതതു സംസ്ഥാനങ്ങളിലെ പ്രവർത്തകരുടെ ആവശ്യത്തെ കോൺഗ്രസും രാഹുൽ ഗാന്ധിയും ബഹുമാനിക്കുന്നുവെന്നും" സുർജെവാല പറഞ്ഞു. അതേസമയം അമേഠിക്കു പുറമേ മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കണമോ എന്ന കാര്യത്തിൽ പാർട്ടി ഇനിയും തീരുമാനമെടുത്തിട്ടില്ല. അക്കാര്യത്തിൽ തീരുമാനമെടുത്താൽ മാത്രമേ രണ്ടാമത്തെ മണ്ഡലം ഏതാണെന്ന കാര്യം വ്യക്തമാവുകയുള്ളു. രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് വയനാട് ആയിരിക്കുമെന്നാണ് എ ഐ സിസിയിലെ മുതിർന്ന വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് മണ്ഡലത്തിൽനിന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നത് തിരിച്ചടിക്കുമെന്ന് കേരളത്തിൽനിന്നുള്ള നേതാക്കൾ കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചരണപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാഹുൽ രാജസ്ഥാനിലാണുള്ളത്. content highlights:randeep singh surjewala on rahul gandhis candidature from wayanad
from mathrubhumi.latestnews.rssfeed https://ift.tt/2HHcSJw
via
IFTTT
No comments:
Post a Comment