കൊച്ചി:ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന 'ജെറ്റ് എയർവെയ്സ്' കൂടുതൽ പ്രതിസന്ധിയിലേക്ക്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് വെറും 41 വിമാനങ്ങൾ മാത്രമാണ് കമ്പനിയുടേതായി സർവീസ് നടത്തുന്നത്. നേരത്തെ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇത്. 119 വിമാനങ്ങളുണ്ടെന്നാണ് കമ്പനിയുടെ വെബ് സൈറ്റിൽ പറയുന്നത്. വരും ആഴ്ചകളിൽ ജെറ്റ് എയർവെയ്സ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ.) അറിയിച്ചു. മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, മാനസിക സമ്മർദം നേരിടുന്ന പൈലറ്റുമാരെക്കൊണ്ട് വിമാനങ്ങൾ പറത്തിക്കരുതെന്ന് ഡി.ജി.സി.എ. കമ്പനിയോട് നിർദേശിച്ചു. റദ്ദാക്കുന്ന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് എത്രയും വേഗം പകരം സംവിധാനം ഒരുക്കുകയോ നഷ്ടപരിഹാരം നൽകുകയോ വേണമെന്നും ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദ് എയർവെയ്സ് കമ്പനിയുടെ രക്ഷയ്ക്കെത്തുമെന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇത്തിഹാദ് ഇനി മുതൽമുടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇത്തിഹാദ് നിക്ഷേപിക്കുന്നില്ലെങ്കിൽ വായ്പകുടിശ്ശിക ഓഹരിയാക്കി മാറ്റാനില്ലെന്നാണ് എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകളുടെ നിലപാട്. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ ജെറ്റ് എയർവെയ്സ് പൂട്ടിപ്പോകുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളെക്കൊണ്ട് താത്കാലിക ഫണ്ടിങ് നൽകാൻ ശ്രമിക്കുകയാണ് കേന്ദ്രമെന്നാണ് സൂചന. Jet Airways crisis worsens
from mathrubhumi.latestnews.rssfeed https://ift.tt/2Ht3c5m
via
IFTTT
No comments:
Post a Comment