തിരുവനന്തപുരം: സി.പി.ഐ ഒഴികെയുള്ള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കാതെ എല്‍.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകള്‍ ഒഴികെ 16 സീറ്റുകളിലും സി.പി.എം മത്സരിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ ജെ.ഡി.എസിന് നല്‍കിയ കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുത്തു. ജെ.ഡി.എസിന് ഇത്തവണ സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. 2014ല്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയ പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
പത്തനംതിട്ടയുടെ കാര്യത്തില്‍ മാത്രമാണ് ഇനിയും സംശയം അവശേഷിക്കുന്നത്. ഒരുപക്ഷേ ഇവിടേക്ക് ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പരിഗണിച്ചേക്കും. കോഴിക്കോടും വടകരയും വേണമെന്ന ലോക്താന്ത്രിക് ജനതാദളിന്റെ ആവശ്യവും തള്ളി.
സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഏറെക്കുറെ ധാരണയില്‍ എത്തിയിട്ടുണ്ട്. കാസര്‍ഗോഡ് എം.പി പി.കരുണാകരന്‍ ഒഴികെ സിറ്റിംഗ് എം.പിമാര്‍ എല്ലാവരും മത്സരിക്കട്ടെയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്ന് സൂചനയുണ്ട്. ഇന്നസെന്റിന്റെ മണ്ഡലത്തില്‍ മാറ്റം വന്നേക്കും. സിറ്റിംഗ് സീറ്റായ ചാലക്കുടിയും എറണാകുളവും പരിഗണനയിലുണ്ട്.
പി.കെ ബിജു (ആലത്തുര്‍), പി.കെ ശ്രീമതി (കണ്ണൂര്‍), എ.സമ്പത്ത് (ആറ്റിങ്ങല്‍), എം.ബി രാജേഷ് (പാലക്കാട്), ജോയ്‌സ് ജോര്‍ജ് (ഇടുക്കി) എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പായി.
from mangalam.com https://ift.tt/2H1e5em
via IFTTT
No comments:
Post a Comment