കോട്ടയം: ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വയനാടിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായത്. കാത്തു കാത്തിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശമായി രാഹുല്‍ ഗാന്ധി അവതരിച്ചു. ഉത്തര്‍പ്രദേശില്‍ അമേഠിക്കു പുറമെ ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മുന്നില്‍ വയനാട് ഉയര്‍ന്നത്. സുരക്ഷിത മണ്ഡലം എന്നതു തന്നെയാണ് വയനാട് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചത്.
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതോടെ 20-20 വിജയം നേടുമെന്നാണ് കോണഗ്രസിന്റെ കണക്കുകൂട്ടല്‍. വയനാട് മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിയലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസി അദേഹത്തോട് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ആദ്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പിന്നാലെ മറ്റുനേതാക്കളും ഇത് ഏറ്റെടുത്തതോടെ പ്രതീക്ഷ ഉയര്‍ന്നെങ്കിലും പിന്നാലെ തീരുമാനമാകാതെ തീരുമാനം അനന്തമായി നീളുകയായിരുന്നു.
from mangalam.com https://ift.tt/2TM86MG
via IFTTT
No comments:
Post a Comment