ജയസാധ്യതയുള്ളവര്‍ മത്സരിച്ചാല്‍ മതിയെന്ന് നിര്‍ദേശം ; ഉമ്മന്‍ചാണ്ടിയും അടൂര്‍പ്രകാശും വീണ്ടും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ; ആന്റോ ആന്റണിയെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ജയസാധ്യതയുള്ളവര്‍ മത്സരിച്ചാല്‍ മതിയെന്ന് നിര്‍ദേശം ; ഉമ്മന്‍ചാണ്ടിയും അടൂര്‍പ്രകാശും വീണ്ടും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ; ആന്റോ ആന്റണിയെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ ജയസാധ്യത നിലനിര്‍ത്തിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മതിയെന്ന് ധാരണ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലവിലെ എല്ലാ എംപിമാര്‍ക്കും അവസരം നല്‍കേണ്ടതില്ലെന്നും പകരം പാര്‍ട്ടിയിലെ പ്രവര്‍ത്തി പരിചയമുള്ള മുതിര്‍ന്ന നേതാക്കളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചന. ഉമ്മന്‍ചാണ്ടിയും അടൂര്‍പ്രകാശും ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിനോട് ഗ്രൂപ്പ്‌ഭേദമില്ലാതെ നേതാക്കള്‍ അനുകൂല നിലപാട് എടുത്തെങ്കിലൂം മത്സരിക്കാനില്ലെന്ന പതിവ് നിലപാടായിരുന്നു ഉമ്മന്‍ചാണ്ടി എടുത്തത്. ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നടങ്കം ഉണര്‍വ്വുണ്ടാക്കുന്ന തീരുമാനമായി മാറുമെന്നാണ് ഉയര്‍ന്നുവന്ന നിര്‍ദേശം. മത്സരിച്ചാല്‍ കോട്ടയത്ത് സീറ്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. അതേസമയം കോട്ടയം എടുത്താല്‍ കേരളാ കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കേണ്ടി വരുമോ എന്ന ആശങ്കയും നില നില്‍ക്കുന്നു. നിലവില്‍ കോട്ടയം സീറ്റിന്റെ കാര്യത്തിലുള്ള മാണി ജോസഫ് തര്‍ക്കം പരിഹരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. രണ്ടു ഗ്രൂപ്പിനും സ്വീകാര്യനായ പൊതു സമ്മതനെ വെച്ചു പ്രശ്‌നം പരിഹരിക്കാമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഈ സാധ്യതയിലേക്കാണ് ഉമ്മന്‍ചാണ്ടി വരുന്നത്.

മറ്റൊരു മൂന്‍മന്ത്രി അടൂര്‍പ്രകാശാണ് ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു പേര്. എല്‍ഡിഎഫിലെ സമ്പത്തിന്റെ മണ്ഡലമായ ആറ്റിങ്ങലില്‍ അട്ടിമറി സൃഷ്ടിക്കാന്‍ അടൂര്‍ പ്രകാശിനെ വിന്യസിപ്പിക്കാമെന്ന ആലോചനയാണ് ഉയര്‍ന്നത്. അതേസമയം സിറ്റിംഗ് എംഎല്‍എ മാരെ മത്സരിപ്പിക്കുന്നതിനും പാര്‍ട്ടിക്കുള്ളില്‍ അതിശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ജയസാധ്യത കണക്കിലെടുക്കുമ്പോള്‍ മുതിര്‍ന്ന ചില നേതാക്കളേയും പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. സിറ്റിംഗ് എംപി എന്നതിനേക്കാള്‍ ജയസാധ്യത മുന്‍ നിര്‍ത്തിയാകണം സീറ്റ് നല്‍കല്‍ എന്നതാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെയും അഭിപ്രായം. അതേസമയം പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള ആളുടെ കാര്യത്തില്‍ ആന്റോ ആന്റണിയുടെ പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട ഡിസിസിയാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. ആന്റോ ആന്റണിയെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിലെ മാനദണ്ഡമെന്ന് നേരത്തേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് വിഎം സുധീരന്‍, കെ സുധാകരന്‍, പിസി ചാക്കോ, പിജെ കുര്യന്‍, പന്തളം സുധാകരന്‍ എന്നിവരെല്ലാം അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തതോടെ കാര്യമായ എതിര്‍പ്പ് ഉണ്ടായില്ല.



from mangalam.com https://ift.tt/2VFn74j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages