ചാർട്ടായശേഷവും തീവണ്ടികളിലെ സീറ്റൊഴിവ് അറിയാൻ പുതിയ സംവിധാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ചാർട്ടായശേഷവും തീവണ്ടികളിലെ സീറ്റൊഴിവ് അറിയാൻ പുതിയ സംവിധാനം

കൊല്ലം: റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബർത്ത്, സീറ്റ് ഒഴിവുകൾ യാത്രക്കാരെ അറിയിക്കാൻ റെയിൽവേ സംവിധാനമായി. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബർത്തുകളുടെയും വിന്യാസം ഗ്രാഫിക്കൽ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകൾ ഓൺലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാർ വഴിയും ബുക്ക് ചെയ്യാനാകും. വിവിധ തീവണ്ടികളിലെ ഒൻപത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്സൈറ്റിൽ കാണാം. തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് തയ്യാറാക്കുന്ന ആദ്യ ചാർട്ടിലെ വിവരങ്ങൾ അപ്പോൾതന്നെ ലഭ്യമാകും. പുതിയ ബുക്കിങ്ങുകളുടെ അടിസ്ഥാനത്തിൽ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് രണ്ടാം ചാർട്ട് തയ്യാറാക്കും. ആദ്യ ചാർട്ടിലെ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകൾ, പുതിയ ബുക്കിങ്ങുകൾ എന്നിവ രണ്ടാം ചാർട്ടിലുണ്ടാകും. ചാർട്ട് തയ്യാറാക്കിയശേഷം ബർത്ത്, സീറ്റ് ഒഴിവുവിവരം മുമ്പ് റെയിൽവേ ഉദ്യോഗസ്ഥർക്കുമാത്രമേ അറിയാനാകുമായിരുന്നുള്ളൂ. Content Highlights:Train Seat Availability Check after chart preparation


from mathrubhumi.latestnews.rssfeed https://ift.tt/2EklKRr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages