ഇതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മിന്നലാക്രമണം; റെയിഡിനെ വിമര്‍ശിച്ച് കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ഇതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മിന്നലാക്രമണം; റെയിഡിനെ വിമര്‍ശിച്ച് കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ മന്ത്രിമാരുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശ്ശിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കര്‍ണാടക ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതിയിലടക്കമാണ് പരിശോധന നടക്കുന്നത്. ബെംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹസന്‍ എന്നിവിടങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ്.

പ്രധാനമന്ത്രിയുടെ പ്രതികാര നടപടിയാണ് ഇതെന്നാണ് കുമാരസ്വാമിയുടെ പ്രതികരണം. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണെന്ന് അദ്ദേഹം അരോപിച്ചു. ആദായനികുതി ഓഫീസര്‍ ബാലകൃഷ്ണ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരാ. ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംവിധാനങ്ങളേയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ ഉപദ്രവിക്കുന്നത് ദുഖകരമാണെന്നും കുമാരസ്വാമി പ്രതികരിച്ചു.

പുട്ടരാജുവിനെക്കൂടാതെ കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയുമായി അടുത്തബന്ധമുള്ളവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നണ്ട്. എന്നാല്‍ പരിശോധനയെ ഒരു തരത്തിലും ഭയക്കുന്നില്ലെന്നാണ് മന്ത്രി പുട്ടരാജു പ്രതികരിച്ചു.



from mangalam.com https://ift.tt/2FHi9ic
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages