സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചു, അനുകൂലമായി പ്രതികരിച്ചു എന്ന തരത്തില്‍ കേരളത്തിലെ നേതാക്കള്‍ പ്രതികരിക്കുന്നത് തെറ്റ്; രാഹുല്‍ സമ്മതിച്ചിട്ടില്ലെന്ന് പിസി ചാക്കോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചു, അനുകൂലമായി പ്രതികരിച്ചു എന്ന തരത്തില്‍ കേരളത്തിലെ നേതാക്കള്‍ പ്രതികരിക്കുന്നത് തെറ്റ്; രാഹുല്‍ സമ്മതിച്ചിട്ടില്ലെന്ന് പിസി ചാക്കോ

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പിച്ച നേതാക്കളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ. വയനാട് മത്സരിക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി എടുത്തിട്ടില്ല. രാഹുലിനോട് ആദ്യം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്‌നാട് ആവശ്യപ്പെട്ടു. മത്സരിക്കാമെന്ന അനുകൂല തീരുമാനം ആരോടും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടില്ല. -പിസി ചാക്കോ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചു, അനുകൂലമായി പ്രതികരിച്ചു എന്ന തരത്തില്‍ കേരളത്തിലെ നേതാക്കള്‍ പ്രതികരിക്കുന്നത് തെറ്റാണ്. രാഹുല്‍ സമ്മതിച്ചെന്ന് ഏതെങ്കിലും നേതാക്കള്‍ പറയുന്നുവെങ്കില്‍ അത് വസ്തുതാപരമല്ലെന്നും- പിസി ജോര്‍ജ് പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ഏതെങ്കിലും ഒരു സീറ്റില്‍ കുടി രാഹുല്‍ ഗാന്ധി മല്‍സരിക്കണം. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്. അത് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വയ്ക്കാം. അതല്ലാതെ മത്സരിക്കുമെന്ന തരത്തില്‍ പ്രസ്ഥാവന ഇറക്കുന്നതും പ്രതികരിക്കുന്നതും തെറ്റാണ് . അതേ സമയം കേരളത്തിലെ ഗ്രൂപ്പ് രാഷ്ടീയത്തിന്റെ ഇരയാണ് രാഹുല്‍ ഗാന്ധിയെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ അര്‍ത്ഥമില്ലെന്നും പിസി ചാക്കോ വിശദീകരിച്ചു.



from mangalam.com https://ift.tt/2Fvo1Lg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages